March 21, 2012 By:
രണ്ടാം ആദ്യരാത്രിഅങ്ങനെ ആറ്റുനോറ്റുകാത്തിരുന്ന വിവാഹം കഴിഞ്ഞു. റിസപ്ഷന്‍ രാത്രിയായതുകാരണം കൃത്രിമചിരിയുമായി നിന്ന് മനുഷ്യന്റെ ഊപ്പാടം പൊളിഞ്ഞിരുന്നു. രാത്രി കുളിയും പല്ലുതേപ്പും ഒക്കെ കഴിച്ചു - ഈ കുളിയും പല്ല്തേപ്പും കല്ല്യാണം കഴിഞ്ഞ അന്ന് മുതല്‍ തുടങ്ങിയതാണെന്ന് തെറ്റിധരിക്കേണ്ട. ഇതൊക്കെ എനിക്ക് പണ്ടേയുള്ള ശീലങ്ങളാണ് - വീഡിയോഗ്രാഫറുടെ ലൈറ്റിന്റെ ചൂടുകൊണ്ട് ഒരുപരുവത്തിലായ മുഖത്ത് തണുത്ത വെള്ളം വീണപ്പോള്‍ - ആഹ!!... എന്തൊരു സുഖം...കുളികഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് ഞാന്‍ ആ ഞെട്ടിപ്പിക്കുന്ന കാഴ്ച് കണ്ടത്. റൂമിലെ ഹുക്കില്‍ ഒരു കയര്‍ തൂങ്ങികിടക്കുന്നു. നിമിഷങ്ങള്‍ക്കകം ആരോ വളരെ വിദഗ്ദമായി ഒരു തൊട്ടില കെട്ടിയിരിക്കുന്നു. അതില്‍ വലിയ ഇക്കായുടെ ചെറിയ മോന്‍ സുഖമായി കിടന്നുറങ്ങുന്നു. ഓമനത്തം തുളുമ്പുന്ന ആ മുഖത്തുനോക്കി അവന്റെ ഉമ്മയെ ഞാന്‍ തെറിവിളിച്ചു. ഉമ്മയെ തെറിവിളിച്ചതുകൊണ്ടാവണം, അവനൊന്നു ഞരങ്ങി. കഴുത്തുറച്ചിട്ടില്ല, അതിനുമുന്നേ അവന്റെ ഉമ്മയെ തെറിവിളിച്ചപ്പോഴുള്ള രോഷം കണ്ടില്ലേ... ഞാന്‍ തൊട്ടിലിലേക്ക് നോക്കി പറഞ്ഞു'ആദ്യരാത്രീല് മണിയറേല് കൊണ്ടോയി തൊട്ടില കെട്ടിയാല്‍ ആരായാലും തെറി പറയും, അതിന് നീ ചൂടായിട്ടൊന്നും കാര്യല്ല്യ.' അതിനവന്‍ പ്രതികരിച്ചില്ല... എന്റെ അവസ്ഥ അവന് മനസ്സിലായിക്കാണും.അലമാരയില്‍നിന്നും കറുത്ത ട്രാക്സ്യൂട്ടും കറുത്ത ടീഷര്‍ട്ടും എടുത്തിട്ടു. രാത്രി പേരിനൊരു കള്ളിമുണ്ടുടുക്കുന്ന എന്റെ പാന്റും ടീഷര്‍ട്ടും ഇട്ട പ്രതിരൂപം കണ്ണാടിയില്‍ കണ്ടപ്പോള്‍ എനിക്കു തന്നെ ചിരിവന്നു. 'ചിരിക്കെല്ലെടാ കോപ്പേ.. ഇന്ന് നിന്റെ ആദ്യരാത്രിയാ.. ഇങ്ങനത്തെ വേഷങ്ങളൊക്കെ കെട്ടേണ്ടിവരും' എന്ന് സ്വയം ശാസിച്ചു. എന്റെ കള്ളിമുണ്ടുകള്‍ എന്നെനോക്കി കണ്ണീര്‍ പൊഴിച്ചു. 'സങ്കടപ്പെടെല്ലെടാ മക്കളേ... ഇന്നൊരുദിവസം മാത്രം നമുക്ക് പിരിഞ്ഞിരിക്കാം.. ഞാന്‍ മുറിയ്ക്ക് പുറത്തേക്കിറങ്ങി.കുടുംബക്കാരെല്ലാവരുംകൂടെ സല്ലപിച്ചിരിക്കുന്നതിനിടയിലേക്ക് ഞാന്‍ കയറിചെന്നപ്പോഴേക്കും കമന്റ് വന്നു'അല്ല.. പുയാപ്ല എന്തേയ് കറപ്പും കറപ്പും ഇട്ട്ക്ക്ണ്''എന്നിലെ ബാച്ച്ലര്‍ മരിച്ചുപോയ ഈ ദിനം ഞാന്‍ കരിദിനമായി ആചരിക്കുന്നു... എന്തേയ്?''പെണ്ണ് കെട്ട്യപ്പളേക്കും അനക്ക് സാഹിത്യൊക്കെ വെരാന്‍ തൊടങ്ങ്യോ?''വെറ്തേ ആരാന്റെ എറച്ചി തിന്നാന്‍ നിക്കാണ്ടെ പോയി കെടന്നൊറങ്ങ്യാട്ടെ എല്ലും''ഓ... ഓന്‍ക്കിപ്പൊ ഞമ്മളെ ഒറക്കാനൊക്കെ വല്ല്യ തെരക്കാ... ഓളെ ഇപ്പൊ പറഞ്ഞയച്ചേരാം.. പോരെ?''എന്നാല്‍ ഇറച്ചി തീറ്റ നടക്കട്ടെ' ഒന്ന് ചൂളിപ്പോയെങ്കിലും അതു പുറത്ത് കാണിക്കാതെ ഞാന്‍ പറഞ്ഞു.'ഹും' എന്ന് മൂളിക്കൊണ്ട് അവര്‍ അന്താരാഷ്ട്രകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങി.കൂട്ടത്തില്‍നിന്നും ഇത്തായെ വിളിച്ച് ഞാന്‍ ചോദിച്ചു'മോന്‍ ഒറങ്ങ്യല്ലേ?''ആ.. ഇപ്പൊ ഒറങ്ങിയിട്ടൊള്ളൂ' ഞാന്‍ ചെക്കനെ കളിപ്പിക്കാന്‍ വേണ്ടി അന്വേഷിച്ചപോലെയായിരുന്നു മറുപടി.'മോന്‍ ഇനി എപ്പളാ ഓണര?''ഓനിനി പൊലര്‍ച്ചെ നാല് മണിയൊക്കാവും എണീക്കാന്‍''തന്നെല്ലേ... അതുവരെ ഞാനും ഇന്റെ പെണ്ണ്ങ്ങളും എവടാ കെടക്ക?''അല്ലാഹ്... അത് ഞാന്‍ മറന്ന് പോയതാണെടാ... ഇപ്പൊ മാറ്റിത്തര''ഒന്ന് വേഗായിക്കോട്ടെ''ഓ.. ഓന്റൊരു തെരക്ക്' എന്നും പറഞ്ഞ് ഒരു ആക്കിയ ചിരിയും ചിരിച്ച് ഇത്ത തൊട്ടിലയിലെ മോനേയും എടുത്ത് മറ്റു ഹുക്കും നോക്കി പോയി*****ഞാന്‍ റൂമില്‍ കയറി കതകടച്ച് ലാപ്ടോപ്പും പുറത്തെടുത്ത് അവളേയും കാത്തിരുന്നു. പുതിയാപ്ലക്ക് ആദ്യരാത്രി വരെ ഒഴിവില്ല, ദുബായില്‍ മല മറിക്കുന്ന പണിയാണെന്നൊക്കെ അവള്‍ കരുതിക്കോട്ടെ എന്നൊരു ദുരുദ്ദേശവും എനിക്കില്ലാതില്ല. ഈ ഓണംകേറാമൂലയിലെ പെണ്‍പിള്ളാരെല്ലാം ലാപ്ടോപ്പും മറ്റും കണ്ടിട്ടുണ്ടോ ആവോ എന്നും ചിന്തിച്ച് സലീംകുമാറിനെപോലെ ഊറി ചിരിച്ചു.അവള്‍ റൂമിലേക്ക് കയറി വരുംബോള്‍ ഞാന്‍ ലാപ്ടോപ്പിന്റെ ഡെസ്ക്ടോപ്പില്‍നിന്ന് കണ്ണെടുക്കാതെ നോക്കിയിരുന്നു.'ആഹ.. ലാപ്ടോപ്പൊക്കെ ഉണ്ടല്ലേ''ഉം..' ഞാന്‍ അഹങ്കാരത്തോടെ ഒന്ന് മൂളി'HP യാണല്ലേ..?''അതെ... ഹിന്ദുസ്ഥാന്‍ പെട്രോളിയം'എന്റെ തമാശയോടുള്ള അവളുടെ കോംപ്ലിമെന്റ് ചിരി കണ്ടപ്പോള്‍ അതൊരു വളിച്ച കോമഡിയായിപ്പോയെന്ന് മനസ്സിലായി'ഏതാ പ്പ്രൊസസ്സറ്‍? i5 ആണോ അതോ i7 ആണോ?' അവളുടെ സംശയങ്ങള്‍ പുറത്ത് വരാന്‍ തുടങ്ങികുടുങ്ങ്യൊ പടച്ചോനെ? 'അതിപ്പോ... നല്ല പ്രൊസസ്സറാണ്...''ഹാര്‍ഡ് ഡിസ്ക് എത്രാ?''ഹാര്‍ഡ് ഡിസ്ക് കൂടുതലൊന്നും ഇല്ല്യ... ഒറ്റൊന്നൊള്ളൂ...'അതുകേട്ട് ചിരിച്ചുകൊണ്ട് അവള്‍ ചോദിച്ചു... 'റാം എത്രാ?''അല്ല മോളേ... ഞാന്‍ അറിയാത്തോണ്ട് ചോദിക്കാ... നിന്നെ കെട്ടിയത് ഈ കമ്പ്യൂട്ടറോ അതോ ഞാനോ?''എന്തേയ്?''ഇന്നെ പറ്റി ഒരക്ഷരം നീ ചോദിച്ചില്ലല്ലോ... അതുകൊണ്ട് ചോദിച്ചതാ...''ഇന്നെ ഇങ്ങള് ഒരു നോട്ടം പോലും നോക്കീലല്ലോ... അതോണ്ടാ ഞാനും കമ്പൂട്ടറിനെ പറ്റി ചോദിച്ചത്'ഇവള് കൊള്ളാല്ലോ വീഡിയോണ്‍ - ഞാന്‍ മനസ്സില്‍ പറഞ്ഞുസ്വര്‍ഗത്തിലെ തൊപ്പപുഴുവായി ഫോണ്‍ ശബ്ദിച്ചു. എനിക്കങ്ങ് ചൊറിഞ്ഞ് കയറി വരുന്നുണ്ടായിരുന്നെങ്കിലുംഅവളുടെ മുന്നില്‍നിന്നും ആദ്യമായി വന്ന ഫോണ്‍ അല്ലേ എന്നുകരുതി അറ്റെന്റ് ചെയ്തു.'ഹല്ലോ... എന്താ പാട്? എന്തായി?''ഒക്കെ കഴിഞ്ഞു മോനേ... ഹൊ... സമാധാനായി''ഇത്ര പെട്ടെന്നോ..?''പെട്ടെന്നോ... അഞ്ച് മണിക്ക് തൊടങ്ങ്യ പരിപാട്യാണ്, പത്ത് മണി ആയിക്ക്ണ് ഒന്ന് കഴിഞ്ഞ് കിട്ടുംബൊ''പഹയാ... അന്നെ സമ്മതിക്കണം''ഇന്നെ സമ്മതിച്ചിട്ടൊന്നും കാര്യല്ല്യ... ആ അസ്കറും ഓന്റെ ചെക്കന്മാരും ഇല്ല്യെങ്കില്‍ കാണായിരുന്നു''ഏത് അസ്കറ്?''കല്ല്യാണപ്പരിപാടിന്റെ കോണ്ട്രാക്റ്റ് എട്ക്ക്ണ അസ്കറെടാ... അരക്കിണറ്ള്ള''ഓ.. നീ അപ്പൊ കല്ല്യാണത്തിന്റെ കാര്യാ പറയ്ണതല്ലേ... നശിപ്പിച്ചു''നീ പിന്നെ എന്താ വിചാരിച്ചത്?''അത് വിട്... ഓള് റൂമിലെത്ത്യോ?'ആ.. എത്തിക്ക്ണ്''എന്റെ ഉപദേശം വല്ലതും?''വേണ്ട മോനേ... നീ ലുട്ടു അലിക്ക് കൊടുത്ത ഉപദേശം തന്നെ ധാരാളം''എന്നാപിന്നെ നടക്കട്ടെ... all the best... ഞാന്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് മിസ്കോള്‍ അടിക്കാം'. തന്റേതുമാത്രമായ ഒരു ചിരിയിലൂടെ അവന്‍ പറഞ്ഞു.'ആയിക്കോട്ടെ.. ഞാന്‍ ഫോണ്‍ സൈലന്റുമാക്കാം...' എന്നും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.'ആരാ വിളിച്ചത്?' അവള്‍ അന്വേഷണം തുടങ്ങിക്കഴിഞ്ഞു'എന്റെ ഒരു കൂട്ടുകാരനാ.. ദുബായീല്‍ന്നും. ഇത്രേം കാലം ദുബായില് ഉണ്ടായിരുന്നപ്പോ 30fils മുടക്കി 'സുഖാണോ?' എന്ന് ചോദിക്കാത്തവനാ... ആദ്യരാത്രി വിളിച്ചിരിക്കാ സുഖവിവരം അറിയാന്‍... അതും നട്ടപ്പാതിര ഒന്നര മണിക്ക്. അതും പോരാഞ്ഞ് ഓരോ മണിക്കൂര്‍ ഇടവിട്ട് മിസ്കോള്‍ അടിക്കാന്ന്. ഇവന്റെയൊക്കെ കയ്യുംകാലും വെട്ടി അടുപ്പിലിടണം.''സാരല്യ.. ചെങ്ങായിമാരല്ലേ... വിട്ടേക്കി' അവള്‍ മൃദുവായി പറഞ്ഞു എന്നെ തണുപ്പിക്കാന്‍ ശ്രമിച്ചു.'മ്മ്...' നീ പറഞ്ഞതുകൊണ്ട് വിട്ടു എന്ന ഭാവത്തില്‍ ഞാന്‍ ഒന്ന് നീട്ടി മൂളി.'ആര്‍ക്കോ കൊട്ത്ത ഉപദേശത്തിനെ പറ്റി പറഞ്ഞീലെ... അതെന്താ?'അന്വേഷണം മാത്രമല്ല, ഫോണിലെ സംസാരങ്ങള്‍ നോട്ട് ചെയ്യാനും തുടങ്ങിയിരിക്കുന്നു. 'be careful man.. be careful' മനസ്സ് മന്ത്രിച്ചു..'ഓ... അത് ലുട്ടു അലി എന്ന് പറഞ്ഞോന്‍ ഇവനോട് കല്ല്യാണത്തിന്റെ മുന്നെ ഒരു ഉപദേശം ചോദിച്ച്, എന്താ ആദ്യരാത്രി ചെയ്യണ്ടേന്ന്''എന്നിട്ട്?' അവളില്‍ ആകാംക്ഷ നിറഞ്ഞു'ഓന്‍ പറഞ്ഞ്... ആദ്യം പെണ്ണിനോട് കുറേ സംസാരിക്ക... ഒരു അരമണിക്കുറൊക്കെ കഴിഞ്ഞ് മെല്ലെ ഓളെ തോളില്‍ കയ്യിട്, അപ്പൊ ഓള് തോളില്‍ന്നും കൈ തട്ടും. അത് കാര്യാക്കണ്ട.. പിന്നേം ഒരു 20 മിനുറ്റൊക്കെ സംസാരിച്ചിട്ട് തോളില്‍ കയ്യിട്, അപ്പൊ പിന്നേം തട്ടും. അതും കാര്യാക്കണ്ട... പിന്നേം ഒരു 10 മിനുറ്റൊക്കെ സംസാരിച്ചിട്ട് തോളില്‍ കയ്യിട്, അപ്പൊ ഓള് കയ്യ് തട്ടൂല, അപ്പൊ പിന്നെ കാര്യങ്ങളെല്ലാം ഓക്കെയാകും''എന്നിട്ട് ലുട്ടു പറഞ്ഞപോലെ ചെയ്തോ?''അതല്ലേ രസം... കല്ല്യാണം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞ് ലുട്ടു ISD വിളിച്ചു ഇവനെ, എന്നിട്ട് പറഞ്ഞു 'അന്റെ ഒലക്കമ്മലെ ഒരു ഉപദേശം. രണ്ട് ദിവസായി ഞാന്‍ ഓളെ തോളില്‍ കയ്യിടാന്‍ തുടങ്ങിയിട്ട്, ഇതുവരെ കൈ അവിടെ വെക്കാന്‍ ഓള് സമ്മതിച്ചീല്ല്യ'ഞങ്ങള്‍ രണ്ടുപേരും അത് പറഞ്ഞ് ഉറക്കെ ചിരിച്ചു.ചിരി നിന്നപ്പോള്‍ ലാപ്പ് മടിയില്‍ വച്ച് കട്ടിലിലേക്ക് ചാരിയിരുന്ന് അല്പ്പം വികാരാധീദനായി ഞാന്‍ പറഞ്ഞു'ഇന്നെന്റെ രണ്ടാം ആദ്യരാത്രിയാണ്'അതുവരെ അവളുടെ കവിളില്‍ ഉണ്ടായിരുന്ന ചുവപ്പ് പിന്നീട് കണ്ടത് കണ്ണിലാണ്, ഒരുനിമിഷം വിനയന്‍ സിനിമകളിലെ യക്ഷികളെ അനുസ്മരിപ്പിച്ചു. കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ വെമ്പുന്നു. പണ്ടുകാലത്ത് ഭാര്യമാര്‍ ഭര്‍ത്താവിനെ ചിരവയ്ക്കാണടിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അത് ലാപ്ടോപ്പുകൊണ്ടാണെന്ന് എവിടെയോ കേട്ടിട്ടുണ്ട്. അതുകൊണ്ട് ഞാന്‍ ലാപ്പില്‍ മുറുക്കെ പിടിച്ചു.അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ ഇടവരുത്താതെ ഞാന്‍ എന്റെ ആദ്യരാത്രി പോസ്റ്റ് അവളുടെ മുന്നിലേക്ക് നീട്ടിയിട്ട് പറഞ്ഞു... 'ഇതാണെന്റെ ആദ്യ ആദ്യരാത്രി... ഇതിനെപറ്റിയാണ് ഞാന്‍ പറഞ്ഞത്'തട്ടംകൊണ്ട് കണ്ണുകള്‍ തുടച്ച് അവളത് വായിക്കാന്‍ തുടങ്ങി... മുഖത്ത് ഭാവങ്ങള്‍ ചിരിയായും, നിരാശയായും, പുഞ്ചിരിയായും, പൊട്ടിച്ചിരിയായും വിരിഞ്ഞു വരുന്നത് കണ്ണെടുക്കാതെ നോക്കിക്കൊണ്ട് ഞാന്‍ ഇരുന്നു. വായന കഴിഞ്ഞ് കൊതിപ്പിക്കുന്ന ചിരിയോടെ സംശയം കലര്‍ത്തി അവള്‍ ചോദിച്ചു..'സത്യായിട്ടും ഇത് ഇങ്ങളെന്നാണോ എയ്ത്യത്?''അള്ളാണെ ഞാനാണ് എയ്ത്യത്''അപ്പൊ ഞാന്‍ ചോദിച്ചത് ഇങ്ങള്‍ക്ക് വെഷമായോ?''ഏയ്... ഈ ചോദ്യം കേട്ട് കേട്ട് തയങ്ങിക്ക്ണ്'അതുകേട്ടപ്പോള്‍ അവള്‍ ചിരിച്ചുആ കൊതിപ്പിക്കുന്ന ചിരി മായാതെ അവള്‍ എന്നിലേക്കടുത്തുവന്നു, കണ്ണുകള്‍ നക്ഷത്രങ്ങളെപ്പോലെ തിളങ്ങുന്നുണ്ടായിരുന്നു, അവളുടെ മുഖം ഒന്നുകൂടെ അടുത്തപ്പോള്‍ ഞാന്‍ അറിയാതെതന്നെ പതിയെ എന്റെ കണ്ണുകള്‍ അടഞ്ഞു. ശബ്ദം താഴ്തി കോള്‍ഗേറ്റിന്റെ പരിമളം പരത്തി അവള്‍ പറഞ്ഞു - 'നന്നായിട്ടുണ്ട്'ഛെ.. നശിപ്പിച്ച്..., പിന്നേ... നിന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ട് വേണ്ടേ എനിക്ക് നാലക്ഷരം എഴുതാന്‍ - മനസ്സില്‍ - മനസ്സില്‍ മാത്രം പറഞ്ഞു. പ്രതീക്ഷിച്ചത് കിട്ടാതെ നിരാശനായി കണ്ണ് തുറന്നപ്പോള്‍ അവളുടെ ചുണ്ടുകള്‍ എന്റെ കവിളില്‍ പതിച്ചു. ഇത്തവണ കണ്ണുകള്‍ അടയുന്നതിനുപകരം മലര്‍ക്കെ തുറന്നു.......( കടപ്പാട്/shabeerdxb.blogspot.com: ) http://tavanur.com/index.php?do=/blog/5/%E0%B4%86%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%B0%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF/

March 17, 2012 By:
ഒരു ഗള്‍ഫുകാരന്‍റെ ആദ്യ ദിനങ്ങള്‍ രസകരമാണ്. അയാള്‍ക്ക് ഗള്‍ഫിനെക്കുറിച്ച് കേട്ട അറിവ് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഗള്‍ഫിനെക്കുറിച്ച് കേട്ട അറിവ് പോലും ഇല്ലാത്തവര്‍ ആണ് ഗള്‍ഫില്‍ മറ്റുള്ളവര്‍ക്ക് നല്ല ചിരിക്ക് വക നല്‍കുന്നത്. ഇത് കേട്ട് പഴകിയ ഗള്‍ഫുകാര്‍ക്ക് ഈ ലേഖനം അത്ര രസകരമാവണമെന്നില്ല. അത് കൊണ്ട് കേള്‍ക്കാത്തവര്‍ക്കായി, കേട്ടറിവ് പോലുമില്ലാത്തവര്‍ക്കായി അണ്ണന്‍മ്മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ഗുള്‍ഫുകാരന്‍റെ (GULF-ഇതിലെ യു ആണ് കേട്ടറിവ്‌ ഇല്ലാത്ത അണ്ണന്‍മ്മാരെ കുഴക്കിയത് ) ആദ്യ ദിനങ്ങള്‍. ആ ദിനങ്ങള്‍ അന്തം വിട്ട ദിനങ്ങളാണ്. അങ്ങനെയൊരു ഗള്‍ഫുകാരന്‍ നമ്മടെ അടുത്ത റൂമിലെത്തി. പുള്ളിയെ ആദ്യമൊക്കെ എല്ലാവരും സല്‍ക്കരിച്ചു. ആദ്യത്തെ ദിവസം കോഴിക്കറിയും പിന്നെ ഖുബ്ബൂസും. ഖുബ്ബൂസ്‌ ഇയാള്‍ കണ്ടപ്പോള്‍ ഒന്നന്ധാളിച്ചു പോയി എന്ന് പറയാം. ഇതെന്തൊരു വട്ടം!. ഹോ എന്തെങ്കിലുമാവട്ടെ ചിക്കന്‍ കറിയുണ്ടല്ലോ. അങ്ങനെ രണ്ടാം ദിവസവും വന്നണഞ്ഞു. അതെ, വീണ്ടും ചിക്കന്‍ കറി!!.…ഹോ.. അങ്ങനെ മൂന്നാം ദിവസവും വന്നെത്തി. അതാ വരുന്നു വീണ്ടും ചിക്കന്‍ കറി. അങ്ങനെ വട്ടം കൂടിയിരുന്നു കഴിക്കുന്നതിനിടെ അയാള്‍ ഇങ്ങനെ പറഞ്ഞു. : “അതേയ് ഞാന്‍ പുതുതായി വന്നതൊക്കെ തന്നെ. എന്ന് വെച്ച് എന്നും ഇങ്ങനെ ചിക്കന്‍ വെച്ച് സല്‍ക്കരിക്കണമെന്നില്ല. ഇടക്ക് വല്ല പച്ചക്കറിയോ മീനോ വെച്ചാല്‍ മതി.കേട്ടോ... ഹ ഹ ഹ ...അവിടെ ഒരു കൂട്ടച്ചിരി ഉയര്‍ന്നു. കൂട്ടത്തില്‍ ഒരു വയസ്സന്‍: അതേയ്..മോനെ, ഇത് നിന്നെ സല്‍ക്കരിക്കാന്‍ വേണ്ടിയല്ല. ഇവിടെ ചെലവ് കുറഞ്ഞു കിട്ടുന്നത് ചിക്കന്‍ മാത്രമായത് കൊണ്ടാ ചിക്കന്‍ തന്നെ വെക്കുന്നത്

June 4, 2012 By:
കുട്ടി ചായയുമായി വന്നു, . മനു സൂക്ഷിച്ചുനോക്കി. ഇല്ല, ഇതുവരെ കണ്ട 3GP ക്ളിപ്പുകളിലൊന്നും ഇങ്ങനെയൊരു മുഖം കണ്ടിട്ടില്ല. മഹാഭാഗ്യം ! .............................................. "ഇതാണ്, ഇത് തന്നെയാണ് നിന്റെ പേര് അറ്റത്ത്‌ ചേര്‍ക്കാന്‍ പോണ ആ പെണ്‍കുട്ടി" മനസ്സ് അന്നൌന്‍സ് ചെയ്തു. അപ്പുറത്തിരുന്നിരുന്ന ഏട്ടന്‍ തോണ്ടിയിട്ട് ചെവിയില്‍പറഞ്ഞു "ഈ വായ പൊളിക്കലിലാണ് ഒരുപാട് പുരുഷജീവിതങ്ങള്‍ കല്ലത്തായത്. എന്റേതടക്കം!കണ്ട്രോള്‍ "അപ്പോഴാണ് താനറിയാതെ തന്റെ വായ തുറന്നിരുന്നത് മനു ശ്രദ്ധിച്ചത്, അടച്ചു. ആ സൌന്ദര്യം മനുവിനെ അടാടെ ആകര്‍ഷിച്ചിരുന്നു.പിന്നെയാണ് അറേഞ്ച്ട് മാര്യേജ് പെണ്ണുകാണലിലെ ആ പോപ്പുലര്‍ ഡയലോഗ്,"പേരെന്താ"?"സുജിത."പക്ഷെ ഇവിടെ ചോദിച്ചത് ഏട്ടനും മറുപടി പറഞ്ഞത് അച്ഛനുമായി പോയി. മനു രണ്ടുപേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി.കാലമെത്ര പുരോഗമിച്ചിട്ടും പെണ്ണുകാണലിന്റെ സ്ക്രിപ്റ്റിനും, സൊ കാള്‍ഡ് ഡയലോഗുകള്‍ക്കും ഒരു മാറ്റവും സംഭവിച്ചിട്ടില്ല."ഇനി അവര്‍ക്കെന്തെങ്കിലും സംസാരിക്കാനുണ്ടാവും, നമുക്കൊന്ന് മാറികൊടുക്കാം"പെണ്ണ്കാണലിലെ പവര്‍പ്ലേയാണ്, ജയവും തോല്‍വിയും തീരുമാനിക്കുന്ന മിനുട്ടുകള്‍ !മനുവിനെ സുജിതയുടെ അടുത്ത് ഒറ്റയ്ക്കാക്കി എല്ലാരും പോയി."ഓപ്പണായി ചോദിക്കുന്നതുകൊണ്ട് ഒന്നും തോന്നരുത് , ഇപ്പഴത്ത കാലമാണ് ........ആരോടെങ്കിലും വല്ല പ്രേമമോ മറ്റോ ഉണ്ടോ, ഉണ്ടെങ്കില്‍ പറഞ്ഞോളൂ നോ പ്രോബ്ലം......" മനു ചോദിച്ചു (Precaution No.1)"ഒരു പാട് പേര് ഇങ്ങോട്ട് ഇഷ്ടാണ് എന്ന് പറഞ്ഞിട്ടുണ്ട് .......പക്ഷെ എനിക്ക് ..........ഇതുവരെയാരോടും ...........അങ്ങനെയൊന്നും............തോന്നിയിട്ടില്ല"WOW! ഏതൊരു ബാച്ചിലറും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു ഹോട്ട് ഫേവറിറ്റ് റിപ്ലെ!! മനു ധൃതംഗപുളകിതനായി."ഞാന്‍ ഒരു ഫോട്ടോ എടുത്തോട്ടെ ?""മം ....എന്തിനാ ?""അനിയത്തി സേലത്ത് ചെറിയമ്മയുട വീട്ടില്‍ നിന്നാ പഠിക്കുന്നത്, അവള്‍ക്ക് അയച്ചുകൊടുത്ത്‌ അഭിപ്രായം ചോദിക്കാനാആഹാ അഭിപ്രായം ചോദിയ്ക്കാന്‍ പറ്റിയ മൊതല്, കാണേണ്ട താമസം കുറ്റം പറഞ്ഞു തുടങ്ങിക്കോളും. ആ ഉടല് മുഴുവന്‍ അസൂയമാത്രേ ഉള്ളൂ. ക്ലാസ്സില്‍ തന്നെക്കാള്‍ ഗ്ലാമറുള്ള പെണ്‍പിള്ളേര്‍ ഉണ്ടാവാതിരിക്കാന്‍ തമിഴ്നാട്ടില്‍ പോയി പഠിക്കണ ടീമാ (ആത്മഗതം"ഉം ...എടുത്തോളൂ."ആ മുഖം Galaxy s2 ഒപ്പിയെടുക്കുമ്പോള്‍ മനു എന്താണ് ഉദ്ദേശിച്ചുറപ്പിച്ചിരുന്നത് എന്ന് ആരും അറിഞ്ഞില്ല.എല്ലാം കഴിഞ്ഞ്‌, പെണ്ണുകാണല്‍ ടീം ഇറങ്ങാറായി."ഞങ്ങള്‍ വിവരമറിയിപ്പിക്കാം."ഒരുമാതിരിപെട്ട പെണ്ണുകാണല്‍ ഷോര്‍ട്ട് ഫിലിമൊക്കെ ആവസാനിക്കുന്നത് ഈ ഡയലോഗിലാണ് .സുജിത ശശിധരനിലെ, ശശിധരന്‍ എന്ന ശശി പറഞ്ഞു,"കത്തൊന്നും അയച്ച് അറിയിപ്പിക്കരുതേ, കല്യാണം വൈകിപോകും" പൊട്ടിച്ചിരി ......ഏകാംഗ പൊട്ടിച്ചിരിവീണ്ടും ഒലക്കേമിലെ തമാശ! മനു ഏട്ടനെ നോക്കി, ഏട്ടന്‍ അടിക്കാത്ത ഫോണെടുത്ത് ചെവിയില്‍ വെച്ച് ഫ്രേമില്‍ നിന്നും സ്കൂട്ടാവുന്നു .കുട്ട്യേടച്ഛന്‍ കഷണ്ടി, മാരക വിറ്റായിരിക്കുമെന്ന്‍ ബ്രോക്കര്‍ ഒരു സൂചന തന്നിരുന്നു, പക്ഷെ ഇമ്മാതിരി അമാനുഷിക വിറ്റടിക്കുന്ന ഉരുപ്പടിയായിരിക്കുമെന്ന്‍ കരുതിയില്ല. "വൈഫ് ഹൌസിലെ മാരീഡ് ലൈഫ് ഇരമ്പും !!"ഡ്രൈവര്‍, അച്ഛന്‍, അമ്മ, മനു, ഏട്ടന്‍ . വണ്ടി നിറഞ്ഞു. വണ്ടി സ്റ്റാര്‍ട്ടായി."മനൂ, ഞങ്ങള്‍ക്കൊക്കെ ഇഷ്ടായി. നിന്റെ അഭിപ്രായം പറഞ്ഞില്ല ....""അമ്മാ, വീട്ടിലെത്തിയിട്ടു പറയാ അമ്മാ"അമ്മയുടെ യോര്‍ക്കര്‍, ! "വീട്ടിലാരോടാടാ നിനക്ക് ചോദിക്കാനുള്ളത് ? "അച്ഛന്റെ ബൌണ്‍സര്‍ , !! "ശരിയാ, വീട്ടിലുള്ള എല്ലാരും ഇവിടെയില്ലേ ? "പക്ഷെ വിക്കറ്റെടുത്തത് ഏട്ടനായിരുന്നു, !!! "വീട്ടിലുള്ള ഒരാളുമാത്രം ഇവിടെയില്ല........വേലക്കാരി രമണി !"നിശബ്ദത .............."നീ നോ പറഞ്ഞാല്‍ ഇവിടെ ഒന്നും സംഭവിക്കില്ല, പക്ഷെ നിന്റെയൊരു യെസ്, ഒരു ചരിത്രമാവും. വരാനിരിക്കുന്ന പേര്‍ക്ക് യെസ് എന്ന്‍ പറയാന്‍ ധൈര്യം നല്‍ക്കുന്ന ചരിത്രം"അച്ഛന് 'ട്രാഫിക്കി'ലെ ഡയലോഗടിക്കാന്‍ കണ്ട സമയം. മനു കൌണ്ടര്‍ അറ്റാക്ക്‌ തുടങ്ങി."നിങ്ങള്‍ക്കെന്താ ഇത്ര ധൃതി? നിങ്ങള് മൂന്നാളും ഇന്റര്‍നെറ്റും, മൊബൈലും കേരളത്തില്‍ വരുന്നതിനും മുന്നേ കല്യാണം കഴിച്ചോരാണ്. കാലം മാറി, പെണ്‍കുട്ട്യോള് അതിനേക്കാട്ടും മാറി. ഇക്കാലത്ത് പെണ്ണ്കെട്ടാന്‍ പോകുമ്പോ പലതും നോക്കണം, ഈ തലമുറയ്ക്കേ അതിന്റെ വിഷമം അറിയൂ"അതേറ്റു, വീണ്ടും നിശബ്ദത.ഡ്രൈവര്‍ സുഗുണേട്ടന്‍ ആക്സിലേറ്ററില്‍ ദേഷ്യം തീര്‍ക്കുന്നത് മനു ശ്രദ്ധിച്ചു. ഹോ ഹോ, അപ്പൊ ഏട്ടന്റെ ആ രമണി വിറ്റ് അവിടെയാണ് കൊണ്ടത് ! ഇങ്ങനെയൊരു കുടുംബാ സൂത്രണം എന്റെ വീട്ടില്‍ നടക്കുന്നത് ഇപ്പോഴാണ്‌ അറിയുന്നത് . അങ്ങനെ വരട്ടെ , സുഗുണേട്ടനെ അച്ഛന്‍ ചീത്ത പറയുന്ന ദിവസം തന്നെ, സാമ്പാറില്‍ ഉപ്പുകൂടുന്ന ആ പ്രതിഭാസത്തിന്റെ പൊരുള്‍ ഇതായിരുന്നല്ലേ ? ഇതൊന്ന്‍ കഴിയട്ടെ ശരിയാക്കിതരാം (ആത്മഗതം.വീടെത്തി, മനു മുറിയില്‍കേറി വാതിലടച്ചു. ട്വിട്ടെരില്‍ സ്റ്റാറ്റസ് ഇട്ടു, 'പെണ്ണ് കണ്ടു '. എന്നിട്ട ഗൂഗിള്‍ ഇമേജ് സെര്‍ച്ച്‌ എടുത്തു, നേരത്തെ എടുത്ത സുജിത ശശിധരന്റെ ഫോട്ടോ അവിടേക്ക് അപ്ലോഡ് ചെയ്തു.ഹോ ! മനുവിന് പാതി ആശ്വാസമായി. സിമിലര്‍ ഇമേജസ് ഒന്നും ഗൂഗിളിനു തപ്പിയിട്ടു കിട്ടിയില്ലത്രേ !! അപ്പൊ അവളുടെ ഫോട്ടോകള്‍ ഒന്നും വെബ്‌ സൈറ്റുകളില്‍ ഇല്ലെന്നുറപ്പിക്കാം."ഇനി വല്ല വീഡിയോസ്??" ഇതുപോലെ, നെറ്റിലുള്ള സിമിലര്‍ വീഡിയോസ് സെര്‍ച്ച്‌ ചെയ്യാന്‍ വകുപ്പില്ല."ടെക്നോളജി ഇനിയും ഒരുപാട് പുരോഗമിക്കേണ്ടിയിരിക്കുന്നു." ഉണ്ടാവില്ല എന്ന വിശ്വാസത്തില്‍ മനു മുന്നോട്ടുനീങ്ങി .ഇനിയാണ് അടുത്ത കടമ്പ, ഫേസ്ബുക്ക്‌ .......സക്കര്‍ ബര്‍ഗിനെ ധ്യാനിച്ച് തുറന്നു.പേരടിച്ചു, സുജിത ശശിധരന്‍ ........ സെര്‍ച്ച്‌ റിസള്‍ട്ട് വന്നു."ങേ! അതിലും ഗ്ലാമറുള്ള കുറെ സജിത ശശിധരന്മാര്‍!!!!", മനസ്സില്‍ കോഴി കൂവി."പിന്നെ നോക്കാം ഇപ്പൊ ഇതാണ് വലുത് "അവളുടെ പ്രൊഫൈല്‍ ! 328 ഫ്രണ്ട്സ്. ഫോട്ടോകള്‍ ലോക്ക് ചെയ്ത് വെച്ചിട്ടുണ്ട്! ആശ്വാസം. വകതിരിവുള്ള കുട്ടിയാണ്.ഒരു മ്യൂച്ചല്‍ ഫ്രണ്ട്! വിശാഖ് !! പടച്ചോനേ പെട്ട്, എന്റെ 679 ഫ്രണ്ട്സില്‍ ഈ കുരുപ്പിനെ മാത്രേ കണ്ടുള്ളൂ ഇവള്‍ക്ക് മ്യൂച്ചല്‍ ഫ്രെണ്ടാക്കാന്‍ ? വേറെ ആരായിരുന്നെങ്കിലും പ്രശ്നമുണ്ടായിരുന്നില്ല. മനുവിന്റെ നെഞ്ചു പെടച്ചു തുടങ്ങി.അവന്‍ ഫോണെടുത്ത് വിശാഖിനു ഡയല്‍ ചെയ്തു."അളിയാ വിശാഖേ ......ഞാനിന്നോരുത്തിയെ പെണ്ണ് കണ്ടു, ഇഷ്ടപെടുകയോക്കെ ചെയ്തു ...പക്ഷെ ഫേസ്ബുക്കില് നോക്കിയപ്പോ നീ മ്യൂച്ചല്‍ ഫ്രണ്ട്. അതുകണ്ടപ്പോ.....""ഏതാടാ ആള്?""ഒരു സുജിത ശശിധരന്‍ ""പേടിക്കണ്ടാടാ, ഞാന്‍ ഫോട്ടോ കണ്ടു റിക്വസ്റ്റ് അയച്ചതാ,അവള് ആള് മാറി ആക്സെപ്റ് ചെയ്തു. ഞാന്‍ കുറെ വളയ്ക്കാന്‍ നോക്കി. മെസേജിനു ഒരു റിപ്ല്യ്‌ പോലും തരുന്നില്ല. നീ ധൈര്യായിട്ട് കെട്ടിക്കോ, നല്ല കുട്ട്യാവും."അവനു ഒരു ഗംബീരന്‍ ട്രീറ്റ്‌ ഓഫര്‍ ചെയ്ത് മനു ഫോണ്‍ വെച്ചു."ഈ പ്രൊഫൈല്‍ എനിക്കുള്ളതാണ്", മനു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. പുറത്ത് വന്ന എല്ലാവരോടും ഇച്ചിരി നാണത്തോടെ പറഞ്ഞു,"ഉറപ്പിച്ചോളൂ, എനിക്ക് സമ്മതമാണ് "കുഭത്തിലെ രണ്ടാമത്തെ ഞാറാഴ്ച. കല്യാണമൊക്കെ രാവിലെയേ കഴിഞ്ഞ്‌ .ഇപ്പൊ രാത്രി, അല്ല ആദ്യരാത്രി.സുജിത മനു, സിനിമാ സ്റ്റൈലില്‍ കസവുമുണ്ടും, മുല്ലപ്പൂവുമണിഞ്ഞ്, കയ്യില്‍ പാല്‍ഗ്ലാസുമായി മുറിയിലേക്ക് കടന്ന്‍ വാതിലടച്ചു.അവിടെ ജനലും തുറന്നിട്ട് നക്ഷത്രമെണ്ണുന്ന വരന്‍, കയ്യില്‍ കിങ്ങ്സ് പുകഞ്ഞു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.....മനു വധുവിനെ നോക്കി ഒന്ന് ചിരിച്ചു.അവള്‍ മനസ്സിലായില്ലെന്ന ഭാവത്തില്‍ മുഖത്തേക്ക് നോക്കി."അല്ല, പണ്ടൊക്കെ ഈ ആദ്യരാത്രികളിലെ സ്ഥിരം കാഴ്ചയാണ്, സിഗരെറ്റ് വലിച്ചു കൊണ്ടിരിക്കുന്ന ഭര്‍ത്താവിനെ കണ്ടിട്ട് മുറിയിലേക്ക് വരുന്ന ഭാര്യയുടെ കയ്യിലിരിക്കുന്ന പാല്‍ഗ്ലാസ്‌ നിലത്ത് വീണുപൊട്ടുന്ന രംഗം,അതോര്‍ത്തു ചിരിച്ചതാ. സില്ലി ഗേള്‍സ്‌ !"മനു പാല്‍ ഗ്ലാസ് വാങ്ങി .സുജിത മനു കൈനീട്ടി, ആദ്യരാത്രിയിലെ അവളുടെ ആദ്യത്തെ വാക്കുകള്‍,"മനൂ , ഒരു പഫ്ഫ്‌ താ, ഞാന്‍ കിങ്ങ്സ് ഇത് വരെ വലിച്ചു നോക്കിയിട്ടില്ല"ചിലിം .........പാല്ഗ്ലാസ് നിലത്തു വീണു. കുപ്പിച്ചില്ലുകള്‍ സ്ലോ മോഷനില്‍ ചിതറി.ആ ശബ്ദം കേട്ട്, വാതിലിനു പുറത്തു നിന്ന്‍ ചിരിയൊച്ചകള്‍ ഉണ്ടായി, ഒപ്പം അടക്കിപിടിച്ച പറച്ചിലുകളും ."അവനു പണ്ടേ ഭയങ്കര ആക്രാന്താ " (കടപ്പാട് ആരോ ..... ഗൂഗിള്‍ അമ്മാവനോടു അന്വേഷിച്ചു മൂപ്പര്‍ക്കും ആളെ ഉറപ്പിച്ചു പറയാന്‍ കഴിയുന്നില്ല )

March 24, 2012 By:
കുറ്റിപ്പുറം ബസ് സ്റ്റാന്റിലെ തിരക്കിനിടയിലൂടെ നടക്കുമ്പോള്‍ കുഞായിശു ആകെ നട്ടം തിരിഞ്ഞു. തൃശൂര്‍ , ഗുരുവായൂര്‍ , കോഴിക്കാടന്‍ ബസ്സുകള്‍ വന്നു ആളെ വിളിച്ചു പകുതി കയറ്റിയും, പകുതി തൂക്കിയുമെടുത്തു സ്ഥലം വിടുമ്പോള്‍ കുഞായിശു അങ്ങനെ അന്തം വിട്ടു നിന്നു.. 'ന്റെ റബ്ബേ..' ന്നൊരു വിളിയായിരുന്നു പിന്നെ.. 'വാഴക്കൊല കൊണ്ടോകുണ പോലെണല്ലോ പടച്ചോനെ ഓല് ബസ്സില് ആള്‍ക്കാരെ കൊണ്ടോണതു..' കുഞായിശു തൊട്ടടുത്തു നില്‍ക്കുന്ന സ്കൂള്‍ കുട്ടികളോടായി പറഞ്ഞു. ബസ്സുകള്‍ കുറെ വന്നു പോകുന്നു എന്നല്ലാതെ തനിക്കു യാത്ര ചെയ്യാനുള്ള ബസ്സിനെ കുറിച്ച് കുഞായിശുവിനു യാതൊരു വിവരവുമില്ല, കൂറ്റനാട് വഴി പോകുന്ന ബസ്സാണോ എന്ന് നോക്കാന്‍ വായിക്കാനും അറിയില്ല, സൂപ്പര്‍ ഫാസ്റ്റിലും, ലിമിറ്റഡിലും ഒക്കെ കയറാന്‍ ചെന്നാല്‍ കിളികള്‍ എങ്ങോട്ടാന്നു ചോദിക്കും, കൂറ്റനാട്ടുക്കാണ് എന്ന് കുഞായിശു പറയുമ്പോഴേക്കും കിളി ഡോറടച്ചു ബസ്സ് പറന്നിട്ടുണ്ടാവും. 'ആകെ കൊയങ്ങിന്റെ മക്കളെ..നേരം മൈപ്പാകാനായി, ബാങ്ക് കൊടുക്ക്നെയ്ന്റെ മുമ്പ് ഇന്‍ക്ക്‌ ഇന്റെ പെരീക്കു എത്തണം കൂറ്റനാട്ടുക്ക് ബസ്സ്‌ ഇപ്പം ബര്വോ ..കുഞായിശു ദയനീയമായി കുട്ടികളോടായി ചോദിച്ചു.. 'ഹാ താത്ത ആ ചട്ടിപ്പീട്യെന്റെ അടുതുക്ക് നിന്നോളീ ...' സ്കൂള്‍ കുട്ടികളില്‍ ആരോ അങ്ങനെ പറഞ്ഞതും കുഞായിശു ധൃതിയില്‍ ചട്ടിപ്പീടികയുടെ അടുത്തേക്ക് നടന്നു. കൂറ്റനാട് വഴി പട്ടാമ്പിയിലേക്ക്‌ പോകുന്ന ബസ്സ് കുറ്റിപ്പുറം ബസ്സ്‌ സ്റ്റാണ്ടിലേക്കു തിരിച്ചതും വന്നു നിന്നതും ഒപ്പമായിരുന്നു. 'ഹേയ് താത്ത ങ്ങക്ക് പോകാന്ള്ള ബസ്സാണ് ആ വന്നക്ക്ണതു..പിന്നെ വേറെ ബസ്സില്ല്യട്ടോ..' കുട്ടികള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. ബസ്സില്‍ കയറാനുള്ള തത്രപ്പാടില്‍ കുഞായിശു കയ്യിലുള്ള സഞ്ചിയും തൂക്കി വേഗം ബസ്സിനടുത്തെക്കു നടന്നു, പെട്ടന്നായിരുന്നു അത്.. സഞ്ചി ആഞ്ഞു വീശി ധൃതിയിലുള്ള നടത്തത്തിനിടയില്‍ കുഞായിശുവിന്റെ സഞ്ചിയില്‍ തട്ടി ചട്ടിപ്പീടികയിലെ അഞ്ചു ചട്ടികള്‍ വീണു, തത്സമയം തവിടു പൊടിയുമായി, എന്താ ചെയ്യാന്ന് അറിയാതെ കുഞായിശു തരിച്ചു പോയി.. ചട്ടികള്‍ വീണുടയുന്ന ശബ്ദം കേട്ട പാടെ കടയുടെ ഉള്ളില്‍ നിന്നും കടയുടമ മാന്വോക്ക ഓടി വന്നു... 'ഹാ താത്ത ഒരു ചട്ടിക്കു ഇരുപതു ഉറുപ്പ്യ ബെച്ചു അഞ്ചെണ്ണത്തിനു നൂറുറുപ്യ കൊടുത്തുട്ടു പോയാ മതി' ബസ്റ്റാന്റില്‍ ആളുകള്‍ വഴി നടക്കുന്ന സ്ഥലത്തേക്ക് ചട്ടി നിരത്തി വെച്ചത് തന്നെ മാന്വോക്കയുടെ ഒരു സ്ഥിരം നംബറായിരുന്നു, ചട്ടിക്കൊന്നും ഇപ്പോള്‍ വേണ്ടത്ര ആവശ്യക്കാരില്ലാതായതോടെ മന്വോക്ക തുടങ്ങിയ ഒരുഗ്രന്‍ സൂത്രപ്പണി. എന്നും അഞ്ചോ പത്തോ പേര് ഇങ്ങനെ ബസ്സ് കാത്തു നിന്നും, ഓടിയും, ചാടിയും ചട്ടി പൊട്ടിച്ചു പോകും.. അതാണ്‌ മാന്വോക്കയുടെ കച്ചോടം.. അന്ന് കുഞായിശുവിന്റെ ദിവസമായിരുന്നു.. മാന്വോക്ക വന്നു കുഞായിശുവിനോട് തര്‍ക്കിക്കാന്‍ തുടങ്ങിയതോടെ തൊട്ടടുത്ത കടകളില്‍ നിന്നും മറ്റും ആളുകള്‍ ഓടിക്കൂടി, 'ഹാ താത്താന്റെ കയ്യില്‍ നൂറു ഉറുപ്യ ഒന്നും ഉണ്ടാകൂല ജ്ജ് ഒന്ന് താത്തിപുടിക്കിന്റെ മാന്വോ.. താത്താ ങ്ങള് ഒരയ്മ്പത് ഉറുപ്യ കൊടുത്തെക്കി..' എപ്പോഴും മധ്യസ്ഥനായി വന്നു സംഗതി ഒപ്പിക്കുന്ന തൊട്ടടുത്ത കടക്കാരന്‍ കുഞ്ഞാലിയുടെ വാക്കില്‍ കുഞായിശു വീണു.. പിന്നെ തര്‍ക്കത്തിനൊന്നും നിന്നില്ല, ബസ്സ് പോയാല്‍ പിന്നെ വേറെ ബസ്സില്ല്യാന്നാ കുട്ട്യേള് പറഞ്ഞത്, തന്റെ അരഞ്ഞാണത്തിനുള്ളില്‍ തിരുകിയ പാക്കെട്ടില്‍ നിന്നും അയ്മ്പത് ഉറുപ്യ എടുത്തു കുഞായിശു മന്വോക്കയുടെ നേര്‍ക്ക്‌ നീട്ടി.. 'പിന്നെ ഇജ്ജു ഈ ചട്ടീം പീട്യേം ബേണെങ്കില്‍ കൊറച്ചും കൂടി റോട്ട്മ്മക്ക് എറക്കി ബെച്ചോ, അനക്ക് ഞും കച്ചോടം കിട്ടും..'മാന്വോക്കയോടായി പിറ് പിറുത്തു കൊണ്ട് കുഞായിശു നടന്നു. കൂറ്റനാട് വഴി പട്ടാമ്പി..കൂറ്റനാട് വഴി പട്ടാമ്പി...കിളി ഉച്ചത്തില്‍ വിളിക്കുന്നത്‌ കേട്ടതോടെ കുഞായിശു ഓടി; ബസ്സില്‍ കേറാന്‍.. ബസ്സിന്റെ ഫുട് ബോര്‍ഡില്‍ കാലെടുത്തു വെക്കുമ്പോള്‍ കിളിയുടെ ചോദ്യം 'താത്ത എങ്ങട്ടുക്ക്വോ.. ' കുഞായിശുവിനു അരിശം കൂടി , 'എടാ ഇത് അബൂദാബീക്കൊന്നും പോകൂലല്ലോ, ഏറി ബന്നാല്‍ പട്ടാമ്പി ബരേ ല്ലേ..ജ്ജ് ഞമ്മളെ കൂറ്റനാട് എറക്കി തന്നാല്‍ മതി.' മാന്വോക്കയോടുള്ള അരിശം കുഞായിശു ആ കിളിയോട് തീര്‍ത്തു. ബസ്സ്‌ നീങ്ങാന്‍ തുടങ്ങി..നേരം ഇരുട്ട് മൂടുന്നുണ്ട്‌..കുഞായിശുവിനു ബേജാര് കൂടുകയാണ്. കുഞായിശുവിന്റെ നേര്‍ക്ക്‌ ചൂണ്ടി കിളി പിറകിലെ കിളിയോട് ഒറ്റക്കയ്യില്‍ എന്തോ ആംഗ്യം കാണിക്കുന്നു. 'ഒരൊന്നൊന്നര' സാധനമായി തന്നെ പിറകിലേക്ക് ചൂണ്ടിക്കാട്ടുന്ന പോലെയാണ് കുഞായിശുവിനു തോന്നിയത്. യാത്രക്കാര്‍ ഇറങ്ങുന്ന സ്ഥലം നോട്ടു ചെയ്യുന്നതിന് ബസ്സിലെ കിളികള്‍ പിറകിലെ കിളിയോട് സാധാരണ ഇങ്ങനെ കൈ കൊണ്ട് പലതും കാണിക്കാറുണ്ട്. കുഞായിശുവിനു ദേഷ്യം കൂടി വന്നെങ്കിലും..'പണ്ടാരപ്പഹയാ അനക്കൊന്നും ഉമ്മിം പെങ്ങളോന്നൂല്ല്യെ 'ന്നു കുഞായിശു മനസ്സില്‍ പിറ് പിറുത്തു. ഇഞ്ഞു എന്തെങ്കിലും ഉണ്ടായാല്‍ ഇതും കൂടി കൂട്ടി കൊടുക്കാം എന്ന് കരുതി അപ്പോഴത്തേക്കു ക്ഷമിച്ചു. ബസ്സ് നല്ല വേഗതയില്‍ കുതിക്കുകയാണ്.. ഓരോ സ്റ്റോപ്പ് എത്തുന്നതിനും മുമ്പ് തന്നെ അതാതു സ്റ്റോപ്പില്‍ ഇറങ്ങാനുള്ളവരെ കിളി വിളിക്കുന്നുണ്ട്.. അടുത്ത രണ്ടു സ്റ്റോപ് കഴിഞ്ഞാല്‍ പിന്നെ കൂറ്റനാട് എത്തും, മഗ്രിബ് ബാങ്ക് കൊടുക്കുന്നെയുള്ളൂ, കുഞായിശു സമാധാനിച്ചു, 'ഹാ കൂറ്റനാട് കേര്യെ താത്താ എണീറ്റൊളി..' കിളി ഉച്ചത്തില്‍ വിളിക്കാന്‍ തുടങ്ങി.. സ്റ്റോപ് എത്തിയിട്ട് എഴുന്നേല്‍ക്കാമെന്നു കരുതിയ കുഞായിശു സീറ്റില്‍ നിന്നും എഴുന്നേല്‍ക്കുമ്പോള്‍ കിളി വീണ്ടും വിളിച്ചു.. 'കൂറ്റനാട് കേര്യ താത്താ ങ്ങട്ട് പോരിങ്ങള്..' കുഞായിശുവിനു ക്ഷമ കെട്ടു, കൂറ്റനാട് സ്റ്റോപ്പില്‍ ബസ്സ്‌ നിറുത്തിയ പാടെ ബസ്സില്‍ നിന്നിറങ്ങി, കുഞായിശു ഉച്ചത്തില്‍ കിളിയോടായി പറഞ്ഞു 'അന്റെ മ്മാനെ ആണെടാ കൂറ്റനാട് കേര്യേതു..' ബസ്സിലെ മറ്റു യാത്രക്കാര്‍ ഇത് കേട്ട് ഉച്ചത്തില്‍ ചിരിക്കുന്നുണ്ടായിരുന്നു. ഉറവിടം & കടപ്പാട് :parappanadan.blogspot.com/ <ins style="display: inline-table; border-style: none; height: 90px; margin: 0px; padding: 0px; position: relative; visibility: visible; width: 728px;"></ins>

December 5, 2012 By:
പെന്‍ഡ്രൈവ് ഉപയോഗിച്ച് എങ്ങനെ കമ്പ്യൂട്ടറിന്റെ വേഗത കൂട്ടാം കമ്പ്യൂട്ടറിന്റെ വേഗതയില്ലായ്മ എക്കാലവും നമ്മളെ അലട്ടുന്ന ഒരു പ്രശ്‌നമാണ്. ഇതിനു കാരണങ്ങള്‍ പലതാണ്. പൊതുവേ റാം കുറവായതിനാലാണ് പലപ്പോഴും ഇങ്ങനെ സംഭവിക്കുന്നത്. അപ്പോള്‍ വലിയ വലിയ സോഫ്റ്റ് വെയറുകളോ മറ്റോ ഉപയോഗിച്ചാല്‍ പിന്നെ പറയുകയും വേണ്ട. എന്നാല്‍  കമ്പ്യൂട്ടറുകളുടെ ഈ മെല്ലെപ്പോക്ക് പരിഹരിയ്ക്കാന്‍ നിങ്ങളുടെ കൈയ്യിലെ ഒരു പെന്‍ഡ്രൈവ് മതിയാകും. എങ്ങനെയെന്ന് പറഞ്ഞു തരാം. വിന്‍ഡോസ് വിസ്തയില്‍ റെഡി ബൂസ്റ്റ് എന്നൊരു സംവിധാനം മൈക്രോസോഫ്റ്റ് അവതരിപ്പിച്ചിരുന്നു. ഫ്‌ലാഷ് ഡ്രൈവുകള്‍ ഉപയോഗിച്ച് കമ്പ്യൂട്ടറിന്റെ വേഗത വവര്‍ദ്ധിപ്പിയ്ക്കാനുള്ള വിദ്യയാണിത്. പക്ഷെ വിസ്തയില്‍ ഇതൊരു പരാജയമായിരുന്നു. എന്നാല്‍ വിന്‍ഡോസ് 7 വന്നതോടെ റെഡി ബൂസ്റ്റ് ഉപയോഗപ്രദമായി. വിന്‍ഡോസ് 7ല്‍ ഈ സംവിധാനം ഉപയോഗിച്ച് ബൂട്ടിംഗ് വേഗത, പ്രൊസസ്സിംഗ് വേഗത, ഷട്ട് ഡൗണ്‍ വേഗത തുടങ്ങിയവയൊക്കെ നല്ലൊരളവില്‍ വര്‍ദ്ധിപ്പിയ്ക്കാം. ഒരു ഫ്ലാഷ് ഡ്രൈവോ, കാര്‍ഡോ റെഡി ബൂസ്റ്റ് ഓപ്ഷന്‍   ഉപയോഗിച്ച്  നിങ്ങളുടെ വിന്‍ഡോസ് 7 കമ്പ്യൂട്ടറിനോട് ഘടിപ്പിയ്ക്കുമ്പോള്‍, കമ്പ്യൂട്ടര്‍ ആ ഡിവൈസിലെ നിശ്ചിത മെമ്മറി റാം ആയി ഉപയോഗിക്കാന്‍ തുടങ്ങും. അതോടെ വേഗതയും കൂടും. വിന്‍ഡോസ് 7 ല്‍ രണ്ട് പുതിയ സവിശേഷതകള്‍ കൂടി ചേര്‍ത്താണ് റെഡി ബൂസ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. 32 ബിറ്റ് പതിപ്പ്, 3.5 ജി ബി റാം മാത്രമേ സപ്പോര്‍ട്ട് ചെയ്യുകയുള്ളൂ. എന്നാല്‍ 256 ജി ബി വരെ ഫ്‌ലാഷ് മെമ്മറി ചേര്‍ക്കാന്‍ റെഡി ബൂസ്റ്റ് വഴി സാധ്യമാണ്. മാത്രമല്ല 8 വ്യത്യസ്ത ഡിവൈസുകള്‍ വരെ റെഡി ബൂസ്റ്റ് ഫ്ലാഷ് മെമ്മറിയായി ഉപയോഗിക്കാനും സാധ്യമാണ്. ഇനി എങ്ങനെ ഇത് പ്രായോഗികമാക്കാം എന്ന് നോക്കാം. നിങ്ങളുടെ വേഗതയുള്ള ഫ്ലാഷ് ഡ്രൈവോ, കാര്‍ഡോ കമ്പ്യൂട്ടറിനോട് കണക്റ്റ് ചെയ്യുക ഒന്നു രണ്ട് നിമിഷങ്ങള്‍ക്കുള്ളില്‍ വിന്‍ഡോസ് 7, ഓട്ടോ പ്ലേ ഡയലോഗ് ബോക്‌സ് പ്രദര്‍ശിപ്പിയ്ക്കും. അതില്‍ നിന്ന്  Speed Up My System Using Windows ReadyBoost തിരഞ്ഞെടുക്കുക. അപ്പോള്‍ റെഡി ബൂസ്റ്റ് ടാബില്‍  ഡ്രൈവിന്റെ പ്രോപ്പര്‍ട്ടികള്‍ ദൃശ്യമാകും Use This Device ഓപ്ഷന്‍ തിരഞ്ഞെടുക്കുക. എന്നിട്ട് സ്ലൈഡര്‍ ഉപയോഗിച്ച് പറഞ്ഞിരിക്കുന്ന അത്രയും മെമ്മറി റെഡി ബൂസ്റ്റിന് വേണ്ടി മാറ്റി വയ്ക്കുക. ബാക്കിയുള്ള മെമ്മറി നിങ്ങളുടെ ഫയലുകള്‍ക്ക് വേണ്ടി ഉപയോഗിക്കാം.   ഇനി OK ക്ലിക്ക് ചെയ്യാം. റെഡി ബൂസ്റ്റ് ഉടനെ തന്നെ പ്രവര്‍ത്തിച്ചു തുടങ്ങും. Safely Remove Hardware എന്ന ഓപ്ഷന്‍ ഉപയോഗിക്കാതെ തന്നെ ഡിവൈസ് മാറ്റാന്‍ സാധിയ്ക്കുമെങ്കിലും, അതോടെ മെമ്മറി ബൂസ്റ്റ് സേവനം നിലയ്ക്കും. ഏതായാലും വേഗതയില്ലാത്ത പാവം കമ്പ്യൂട്ടറുകള്‍ക്ക് ഒരു അനുഗ്രഹം തന്നെയാണ് ഈ സംവിധാനം.   ഉറവിടം   http://malayalam.gizbot.com/how-to/how-to-increase-your-computer-speed-using-pendrive  

March 21, 2012 By:
ആകെ ക്ഷീണിച്ചിരിക്കുന്നു, രണ്ട് ദിവസമായിട്ടുള്ള ഓട്ടമാണ്. ഇപ്പഴാണ് ഒരു സ്ഥലത്ത് ഇരിക്കുന്നത്. ഉറക്കമാണെങ്കില്‍ ഇങ്ങെത്തിക്കഴിഞ്ഞു. ഈ പെണ്ണിനെയാണെങ്കില്‍ കാണുന്നുമില്ല. സമയം 12 കഴിഞ്ഞു. ആദ്യരാത്രിയാണെന്ന ബോധം ആ പോത്തിനില്ലല്ലോ. രണ്ട് സുലൈമാനി കുടിച്ചു ഉറക്കത്തെ തടഞ്ഞ് നിര്‍ത്തിയിരിക്കുകയാണ്. രണ്ടാമത്തെ സുലൈമാനി ചോദിച്ചപ്പഴേ ഉമ്മ ഫ്ലാസ്ക് എടുത്ത് കഴുകുന്നത് കണ്ടു. ഇനിയും ചോദിച്ചാല്‍ ഫ്ലാസ്കെടുത്ത് തരും, കൂടെ കൂടെ ഉമ്മയെ ബുദ്ദിമുട്ടിക്കാതിരിക്കാന്‍.ഒരു ഗ്ലാസ്സ് പാലുമായി വരുന്ന കൊലുസിന്റെ ശബ്ദം കേള്‍ക്കാന്‍ മനം തുടിച്ചു.അല്ലാ... ഇക്ക ഉറങ്ങീലെ? എന്ന ചോദ്യവുമായി അവള്‍ മുറിയിലേക്ക് കടന്നുവന്നു.നീയേത് അടുപ്പില്‍ പോയി കിടക്കായിരുന്നെടീ എന്ന് ചോദിക്കാന്‍ വന്നെങ്കിലും കടിച്ചമര്‍ത്തി, 'എന്തേ വൈകിയേ?' എന്ന് മയത്തില്‍ ചോദിച്ചു.എല്ലാരേം പരിചയപ്പേടുകയായിരുന്നു...സ്വന്തം കെട്ട്യോനെ ഒറ്റക്കിരുത്തിയിട്ടാണോടി കുടുംബക്കാരെ പരിചയപ്പെടാന്‍ പോണത്? ' ഇല്ല, പറഞ്ഞില്ല, വീണ്ടും കടിച്ചമര്‍ത്തി. 'പാലെന്തേ?' എന്റെ ആ ചോദ്യത്തില്‍ പാലും തേനും ഒഴുകുന്നുണ്ടായിരുന്നു. ഇത്രേം സോഫ്റ്റായിട്ട് ഞാന്‍ തന്നെയാണോ സംസാരിക്കുന്നതെന്ന് ഞാന്‍ സംശയിച്ചു.പാലോ...? ഉറങ്ങുന്നതിന്ന് മുന്നെ പാല്‍ കുടിക്കുന്ന ശീലമുണ്ടോ?അങ്ങനെയൊന്നുമില്ല, പാലാണല്ലോ ആദ്യരത്രിയിലെ താരം, അതുകൊണ്ട് ചോദിച്ചതാ...എന്നാല്‍ ഞാന്‍ പാലുണ്ടോന്ന് ചോദിച്ചിട്ട് വരാം...മരിയാദക്ക് പാലെടുത്തുകൊണ്ടുവാടീ പുല്ലേ എന്നാണ് മനസ്സിലെങ്കിലും 'അല്ലെങ്കില്‍ വേണ്ട' എന്ന് പറഞ്ഞു.അതുകേട്ടപ്പോള്‍ അവള്‍ക്ക് എന്നെ പാല് കുടിപ്പിക്കാന്‍ വാശിയുള്ളപോലെ അടുക്കളയിലേക്ക് പോയി.ദുബായില്‍ ഒണക്ക കുബ്ബൂസും ഉള്ളിക്കറിയുമായി കഴിയുന്ന ഞാന്‍ ഇന്നെങ്കിലും ലേശം പാല്‍ കുടിക്കാന്ന് വച്ചതാ... അല്ലെങ്കിലേ ഞാന്‍ കൊണ്ടുവന്ന പിസ്തയും ബദാമുമൊന്നും അവരെനിക്ക് തരുന്നില്ല. ഞാന്‍ ദുബായില്‍ മൂന്ന് നേരവും പിസ്തയും ബദാമുമാണത്രേ കഴിക്കാറ്. അവരുണ്ടോ അറിയുന്നു ദുബായില്‍ പട്ടിണികിടന്നാലും മനുഷ്യന്‍ തടിക്കുമെന്ന്.അവള്‍ പാലുമായി കടന്നു വന്നു. അവളുടെ ഗ്ലാസ്സ് പിടിക്കുന്ന ശൈലി കണ്ടാലറിയാം ഒരു ചായപോലും ഉണ്ടാക്കാനറിയാത്തവളാണെന്ന് .'ഇതായിക്കാ പാല്...'ആ പാല് വാങ്ങിച്ച് അവളുടെ കണ്ണിലേക്കൊരു കള്ളനോട്ടം നോക്കി ഞാന്‍ ഒരു സിപ്പ് എടുത്തിട്ട് ചോദിച്ചുഇത് അല്‍ മറായി ആണോ... അല്‍ ഐനാണോ?ഇത് തിരിച്ചിലങ്ങാടിയല്ലേ ഇക്കാ?അതല്ലെടീ... ഈ പാല്‍...?അത് ഉമ്മ നിഡോ ഇട്ട് കലക്കിയതാ...നിഡോയൊക്കെ ഇത്ര ടേസ്റ്റുണ്ടല്ലേ... ഞാന്‍ മനസ്സില്‍ പറഞ്ഞു.അല്ലിക്കാ... മറായി ആരാ?മറായിയോ... ആ... അതോ... അത് ദുബായിലെ പാലിന്റെ പേരാണ്.ഇക്ക കണ്ടിട്ടുണ്ടോ?പിന്നേ... സൂപ്പര്‍ മര്‍ക്കറ്റില്‍ അടുക്കി വച്ചിട്ടുണ്ടാവും, ബ്രോക്കറുടെ കയ്യിലെ പെണ്‍കുട്ടികളെപ്പോലെ... പുതിയത് പുറകിലും, പഴയത് മുന്നിലും...അവളുടെ പെട്ടി അലക്ഷ്യമായി റൂമിന്റെ ഒരു മൂലയില്‍ കിടക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു.. 'ആ പെട്ടി എടുത്തു വെക്കുന്നില്ലേ?'അല്ലാഹ്... ഞാന്‍ മറന്നുപോയതാണെന്ന് പറഞ്ഞ് അവള്‍ പെട്ടിക്കടുത്തേക്ക് നടന്നു.'ഇനിയിപ്പോ മതി പെണ്‍കുട്ടീ... നാളെയാക്കാം...' ആകെയുള്ള സമയം അവള്‍ പെട്ടിയുടെ മേല്‍ ചിലവഴിച്ചാലോ... അതാ പേടി.'ഇക്ക സുബഹിക്ക് എണീയ്ക്കോ?'സുബഹിക്കെണിക്കേ... ഞാനോ... പണ്ട് ദുബായില്‍ വിസിറ്റ് വിസയില്‍ പണിയില്ലാതിരുന്നപ്പോള്‍ എണീറ്റിരുന്നു. പണി കിട്ടിയപ്പോള്‍ പിന്നെ സുബഹി ബാങ്കുപോലും കേട്ടിട്ടില്ല. പക്ഷേ അതിവളോട് പറയാന്‍ പറ്റില്ലല്ലോ.... രണ്ട് ദിവസം കഴിയുംബോള്‍ മനസ്സിലായിക്കൊള്ളും.'ഉം... പക്ഷേ നാളെ വിളിക്കണ്ട... നല്ല ക്ഷീണമുണ്ട്, ഒന്നുറങ്ങണം.''ഉപ്പയും ഉമ്മയും എണിക്കോ?''പിന്നേ... അവരെന്നും എണീയ്ക്കും...''അല്ല, ആരും എണീയ്ക്കുന്നില്ലേല്‍ ഞാനായിട്ട് വെറുതേ എണീക്കണ്ടല്ലോന്ന് കരുതി ചോദിച്ചതാ...'ഇവളാള് കൊള്ളാല്ലോ... ഇത് നല്ല ഒരു ദാമ്പത്യത്തില്‍ കലാശിക്കുമെന്നുറപ്പായി. ഞാനും അവളും കട്ടക്ക് കട്ടക്ക് നില്‍ക്കുന്നുണ്ട്. ഇതുവരേയുള്ള പോക്ക് കണ്ടിട്ട് എന്നെ നിര്‍ത്താനുള്ള വര വരക്ക്യാനുള്ള ചോക്ക് അവള്‍ എടുത്തുകഴിഞ്ഞു. അങ്ങനെ ആദ്യരാത്രി തന്നെ വിട്ടുകൊടുത്താല്‍ പറ്റില്ലല്ലോ... കുറച്ച് സ്റ്റ്രോങ് ആവാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.'നിനക്കറിയോ ഞാന്‍ ഭയങ്കര സ്റ്റ്രിക്റ്റാണ്' അല്‍പ്പം ഗൗരവത്തോടുകൂടെതന്നെ ഞാന്‍ പറഞ്ഞു.അത് കേട്ടപ്പോള്‍ അവള്‍ ഉറക്കെ ചിരിച്ചു. 'ഒന്നു പോ ഇക്കാ തമാശ പറയാതെ, ഇക്കായെ കണ്ടാലറിയാം ഒരു പാവാണെന്ന്.'കേട്ടോ...? ഒരു ശൂ.... സൗണ്ട് കേട്ടോ നിങ്ങള്‍? എന്റെ കാറ്റൊഴിഞ്ഞുപോയതാ... അങ്ങനെ ആ ശ്രമവും പരാജയപെട്ടു.ചമ്മല്‍ മുഖത്ത് കാണിക്കാതെ ഞാന്‍ പറഞ്ഞു...' ഞാന്‍ അത്ര പാവമൊന്നുമല്ല, നിനക്കറിയോ ഞാന്‍ ഒരു മൂര്‍ഖന്‍ പാമ്പിന്റെ കുട്ടിയെ അടിച്ചുകൊന്നിട്ടുണ്ട്''അതായിപ്പോ വല്ല്യ കാര്യം? എന്റെ വല്ല്യുമ്മ കുത്തിപിടിച്ച് നടക്കുന്ന വടികൊണ്ട് വല്ല്യ മൂര്‍ഖനെ കൊന്നിട്ടുണ്ട്'ഇവളെന്നെ ഫോമാവാന്‍ വിടുന്ന ലക്ഷണമില്ല, ഈ വല്ല്യുമ്മമാരൊക്കെ വടിയും കുത്തിപിടിച്ച് നടക്കുന്നത് പാമ്പിനെ കൊല്ലാനാണോ?ഏതായാലും ഇനി ചമ്മാന്‍ ഞാനില്ല എന്ന് തീരുമാനിച്ച് ഞാന്‍ ഗൗരവത്തില്‍ വീണ്ടും ചോദിച്ചു... 'എന്നാല്‍ നമുക്ക് കിടക്കാം?''ഞാനിത് ഇക്കായോട് പറയാനിരിക്കായിരുന്നു, വല്ലാത്ത ക്ഷീണം... നന്നായിട്ടൊന്നുറങ്ങണം'ഉറങ്ങാനോ... പടച്ചോനേ... ഉമ്മ ഉണ്ടക്കിതന്ന സുലൈമാനി വെറുതേ ആയല്ലോ... വേണ്ട, ചോദിക്കേണ്ടിയിരുന്നില്ല.അപ്പോഴേക്കും അവള്‍ കിടന്ന് പുതപ്പ് കൊണ്ട് മേലാകെ മൂടിയിരുന്നു.'ഇക്കാ... ഉറങ്ങുംബോള്‍ എന്നെ തൊടരുതേ... തൊട്ടാല്‍ ഞാന്‍ ചവിട്ടും... അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ല, ഒരു പ്രാവശ്യം വല്ല്യുമ്മ എന്നെ കെട്ടിപിടിച്ചപ്പോ ഞാന്‍ വല്ലുമ്മയെ ചവിട്ടി താഴെയിട്ടു... വല്ല്യുമ്മയുടെ കാലൊടിഞ്ഞു എന്നിട്ട്'ഒരു നിമിഷം എന്റെ ഹൃദയം നിശ്ചലമായോ...? ഇല്ല... സ്പീഡ് കൂടിയിരിക്കുകയാണ്. അപ്പോ ആ പ്രതീക്ഷയും അവസാനിച്ചു. എനിക്കാണെങ്കില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കാഞ്ഞാല്‍ ഉറക്കം വരില്ല. കയ്യെങ്ങാനും അവളുടെ മേല്‍ തട്ടിയാല്‍... ക്രിക്കറ്റ് കളിക്കാരന്റെ പാഡ് ഉപയോഗിക്കേണ്ടി വരുമോ പടച്ചോനേ....റിസ്കെടുക്കണോ... പിന്നെ എന്റെ പട്ടിയെടുക്കും... ഞാനാ സോഫയില്‍ പോയി സുഖമായി കിടന്നുറങ്ങി...നേരം വെളുത്തു... ക്ഷീണമെല്ലാം മാറി... അവള്‍ പുതച്ചിരുന്ന പുതപ്പ് എന്നെ പുതപ്പിച്ചിരിക്കുന്നു. ഇതെപ്പൊ സംഭവിച്ചു..? ഞാന്‍ അറിഞ്ഞില്ലല്ലോ... ബെഡ്ഷീറ്റെല്ലാം നന്നായി വിരിച്ചിരിക്കുന്നു. അപ്പൊ ഞാന്‍ വിചാരിച്ചപോലെയല്ല... അല്‍പ്പം വൃത്തിയും വെടിപ്പും ഒക്കെയുള്ള കൂട്ടത്തിലാണ്. പെട്ടിയും കാണാനില്ല. ഈ സമയത്തിനുള്ളില്‍ അതും അടുക്കി വച്ചോ... കൊള്ളാം...കുഞ്ഞു ടേബിളിന്റെ മുകളില്‍ ചായയും റെഡി... പോയിനോക്കിയപ്പോള്‍ കപ്പ് മാത്രമേയുള്ളൂ... ചായയില്ല. അപ്പോഴാണ് കപ്പിനടിയില്‍ വച്ചിട്ടുള്ള കടലാസ് ഞാന്‍ ശ്രദ്ദിക്കുന്നത്. അതൊരു എഴുത്തായിരുന്നു... ഞാന്‍ തുറന്ന് വായിച്ചു...******ഇക്കയെന്നോട് ക്ഷമിക്കണം...ഞാന്‍ പോകുകയാണ്... എന്റെ കാമുകന്റെ കൂടെ... അവന്‍ എന്നെ രാത്രി വിളിച്ചു... ഞങ്ങള്‍ 5 വര്‍ഷമായി പ്രണയത്തിലാണ്. ഇക്കാക്ക് തോന്നും എന്നാല്‍ പിന്നെ കല്ല്യാണത്തിന്റെ മുന്നെ പോകാമായിരുന്നില്ലേ എന്ന്... അവന് പണിയൊന്നുമില്ലയിക്കാ... ജീവിക്കാന്‍ കാശ് വേണ്ടേ... അതുകൊണ്ട് എന്റെ ഉപ്പ തന്ന സ്വര്‍ണ്ണവും ഇക്കാ തന്ന 10 പവന്‍ മഹറുമായി ഞാന്‍ പോവുകയാണ്. ഇക്ക വിഷമിക്കരുത്, ഇക്കയെ എനിക്ക് ഒരുപാടിഷടമായി. ഒരു പക്ഷേ ഞാന്‍ അവനെ കണ്ടുമുട്ടിയില്ലായിരുന്നെങ്കില്‍ ഇക്കായെ പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുമായിരുന്നു. ഏതായാലും ഇക്ക ഒരു ആറ് മാസത്തേക്ക് വേറെ കല്ല്യാണമൊന്നും കഴിക്കണ്ട. അഥവാ അവന്‍ എന്നെ ഉപേക്ഷിക്കുകയാണെങ്കില്‍ ഞാന്‍ ഇക്കായുടെ അടുത്തേക്ക് തിരിച്ചുവരും, ഇക്കയെന്നെ സ്വീകരിക്കില്ലേ?എന്ന് സ്വന്തം ....കത്ത് വായിച്ചുകഴിഞ്ഞപ്പോള്‍ 'ഉമ്മാ'യെന്ന് ഞാന്‍ ഉറക്കെ വിളിച്ചു. ഉമ്മ ഓടിവന്നു... കത്ത് ഉമ്മക്ക് വായിക്കാന്‍ കൊടുത്തിട്ട് ഞാന്‍ പുലമ്പാന്‍ തുടങ്ങി' എന്തായിരുന്നു നിങ്ങള്‍ക്കെല്ലാം... 10 പവന്‍ മഹറ് കൊടുത്തില്ലേല്‍ മോശാണത്രേ... ഇപ്പോ സമാധാനായില്ലേ... ദുബായില്‍ പട്ടിണികിടന്നുണ്ടാക്കിയ കാശാ ഉമ്മാ... പറഞ്ഞത് കേട്ടില്ലേ... ആറ് മാസത്തേക്ക് കല്ല്യാണം കഴിക്കേണ്ടെന്ന്... ആറ് മാസം പോയിട്ട് ആറ് കൊല്ലത്തേക്ക് കല്ല്യാണത്തെപറ്റി ചിന്തിക്കണ്ട, ഈ കടമൊക്കെ വീട്ടിവരുംബോഴേക്കും എന്റെ ജീവിതം തീരും. (എന്റെ ശബ്ദം കേട്ട് കുടുംബക്കാരെല്ലാവരും കൂടി... ഞാന്‍ തുടര്‍ന്നു എന്തായിരുന്നു എല്ലാര്‍ക്കും... ബിരിയാണി മാത്രം കൊടുത്താല്‍ മോശാണത്രേ... കൊഴി പൊരിച്ചത്, ബീഫൊലത്തിയത്, ഐസ്ക്രീം, പുഡ്ഡിംഗ്..... സമാധാനായില്ലെ എല്ലാര്‍ക്കും...'എന്റെ ശബ്ദം അടങ്ങിയപ്പോള്‍ അവിടെ നിശബ്ദമായി... പെട്ടെന്ന് എല്ലാവരും കൂടെ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി... ഒന്നും മനസ്സിലാവാതെ ഞാന്‍ അന്തം വിട്ട് നില്‍ക്കുംബോള്‍ കുടുംബക്കാരുടെ ഇടയിലൂടെ ഒരു സുന്ദരി ഒരു കപ്പില്‍ ചായയുമായി വന്നു.. അതേ... ഇതവള്‍ തന്നെ... കാമുകന്റെ കൂടെ ഓടിപ്പോയവള്‍...ഉടനെ പെങ്ങളുടെ കമന്റ് വന്നു...'അല്ല മോനേ... നീ എന്താ വിചാരിച്ചത്? നിനക്ക് മാത്രേ പറ്റിക്കാന്‍ അറിയുള്ളൂന്നോ...? ഇപ്പൊ എങ്ങനുണ്ട്... ഫുള്ള് ക്രെഡിക്റ്റ് പുതിയ പെണ്ണിനാ... തകര്‍ത്തഭിനയിച്ചില്ലേ...' എന്നും പറഞ്ഞ് പെങ്ങള്‍ അവളെ തോളോട് ചേര്‍ത്ത് പിടിച്ചു.ഞാനാകെ ഇളിഭ്യനായി... സങ്കടവും, ദേഷ്യവും, സന്തോഷവും എല്ലാം ഒരുമിച്ച് വന്നു.'നിങ്ങളുടെ ആദ്യരാത്രി കുളമാക്കിയതിന് ഞങ്ങളെല്ലാവരും ക്ഷമചോദിക്കുന്നു... സോറി..' കുടുംബക്കാരെല്ലാരുംകൂടെ ഒരുമിച്ച് പറഞ്ഞപ്പോള്‍ ഇതൊരു വെല്‍ പ്ലാന്‍ഡും വെല്‍ റിഹേര്‍സ്ഡുമായ പറ്റിക്കല്‍ പരിപാടിയായിരുന്നെന്ന് എനിക്ക് മനസ്സിലായി.'ഇനി എല്ലാരും പിരിഞ്ഞുപോട്ടേ... പുതിയപെണ്ണിനും ചെക്കനും എന്തെങ്കിലും പറയാനുണ്ടാവും' ഇക്കയുടെ വകയായിരുന്നു ഓര്‍ഡര്‍.എല്ലാവരും വരിവരിയായി പുറത്തേക്ക് പോയി... കതക് അവര്‍ തന്നെയടച്ചു.ഇപ്പോള്‍ മുറിയില്‍ ഞാനും അവളും മാത്രം... ഇന്നലെ ഞാന്‍ കാണാന്‍ കൊതിച്ച നാണം ഇന്ന് അവളുടെ മുഖത്തെനിക്ക് കാണാം... അവള്‍ എന്നിലേക്കടുത്തുവന്നു... മെല്ലെ മുഖമുയര്‍ത്തി അവള്‍ പറഞ്ഞൂ...'ചായ'ഞാന്‍ മെല്ലെ അവളുടെ കാതില്‍ പറഞ്ഞു...'പല്ലുതേച്ചിട്ടില്ല'രണ്ടുപേരും ഒരുമിച്ച് ഉറക്കെ ചിരിച്ചു... ( കടപ്പാട് /shabeerdxb.blogspot.com രണ്ടാം ആദ്യരാത്രി http://tavanur.com/index.php?do=/blog/4/%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%82-%E0%B4%86%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%B0%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF/

June 4, 2012 By:
കുട്ടി ചായയുമായി വന്നു, . മനു സൂക്ഷിച്ചുനോക്കി. ഇല്ല, ഇതുവരെ കണ്ട 3GP ക്ളിപ്പുകളിലൊന്നും ഇങ്ങനെയൊരു മുഖം കണ്ടിട്ടില്ല. മഹാഭാഗ്യം !.............................................."ഇതാണ്, ഇത് തന്നെയാണ് നിന്റെ പേര് അറ്റത്ത്‌ ചേര്‍ക്കാന്‍ പോണ ആ പെണ്‍കുട്ടി" മനസ്സ് അന്നൌന്‍സ് ചെയ്തു.അപ്പുറത്തിരുന്നിരുന്ന ഏട്ടന്‍ തോണ്ടിയിട്ട് ചെവിയില്‍പറഞ്ഞു"ഈ വായ പൊളിക്കലിലാണ് ഒരുപാട് പുരുഷജീവിതങ്ങള്‍ കല്ലത്തായത്. എന്റേതടക്കം!കണ്ട്രോള്‍ "അപ്പോഴാണ് താനറിയാതെ തന്റെ വായ തുറന്നിരുന്നത് മനു ശ്രദ്ധിച്ചത്, അടച്ചു. ആ സൌന്ദര്യം മനുവിനെ അടാടെ ആകര്‍ഷിച്ചിരുന്നു.പിന്നെയാണ് അറേഞ്ച്ട് മാര്യേജ് പെണ്ണുകാണലിലെ ആ പോപ്പുലര്‍ ഡയലോഗ്,"പേരെന്താ"?"സുജിത."പക്ഷെ ഇവിടെ ചോദിച്ചത് ഏട്ടനും മറുപടി പറഞ്ഞത് അച്ഛനുമായി പോയി. മനു രണ്ടുപേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി.കാലമെത്ര പുരോഗമിച്ചിട്ടും പെണ്ണുകാണലിന്റെ സ്ക്രിപ്റ്റിനും, സൊ കാള്‍ഡ് ഡയലോഗുകള്‍ക്കും ഒരു മാറ്റവും സംഭവിച്ചിട്ടില്ല."ഇനി അവര്‍ക്കെന്തെങ്കിലും സംസാരിക്കാനുണ്ടാവും, നമുക്കൊന്ന് മാറികൊടുക്കാം"പെണ്ണ്കാണലിലെ പവര്‍പ്ലേയാണ്, ജയവും തോല്‍വിയും തീരുമാനിക്കുന്ന മിനുട്ടുകള്‍ !മനുവിനെ സുജിതയുടെ അടുത്ത് ഒറ്റയ്ക്കാക്കി എല്ലാരും പോയി."ഓപ്പണായി ചോദിക്കുന്നതുകൊണ്ട് ഒന്നും തോന്നരുത് , ഇപ്പഴത്ത കാലമാണ് ........ആരോടെങ്കിലും വല്ല പ്രേമമോ മറ്റോ ഉണ്ടോ, ഉണ്ടെങ്കില്‍ പറഞ്ഞോളൂ നോ പ്രോബ്ലം......" മനു ചോദിച്ചു (Precaution No.1)"ഒരു പാട് പേര് ഇങ്ങോട്ട് ഇഷ്ടാണ് എന്ന് പറഞ്ഞിട്ടുണ്ട് .......പക്ഷെ എനിക്ക് ..........ഇതുവരെയാരോടും ...........അങ്ങനെയൊന്നും............തോന്നിയിട്ടില്ല"WOW! ഏതൊരു ബാച്ചിലറും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു ഹോട്ട് ഫേവറിറ്റ് റിപ്ലെ!! മനു ധൃതംഗപുളകിതനായി."ഞാന്‍ ഒരു ഫോട്ടോ എടുത്തോട്ടെ ?""മം ....എന്തിനാ ?""അനിയത്തി സേലത്ത് ചെറിയമ്മയുട വീട്ടില്‍ നിന്നാ പഠിക്കുന്നത്, അവള്‍ക്ക് അയച്ചുകൊടുത്ത്‌ അഭിപ്രായം ചോദിക്കാനാആഹാ അഭിപ്രായം ചോദിയ്ക്കാന്‍ പറ്റിയ മൊതല്, കാണേണ്ട താമസം കുറ്റം പറഞ്ഞു തുടങ്ങിക്കോളും. ആ ഉടല് മുഴുവന്‍ അസൂയമാത്രേ ഉള്ളൂ. ക്ലാസ്സില്‍ തന്നെക്കാള്‍ ഗ്ലാമറുള്ള പെണ്‍പിള്ളേര്‍ ഉണ്ടാവാതിരിക്കാന്‍ തമിഴ്നാട്ടില്‍ പോയി പഠിക്കണ ടീമാ (ആത്മഗതം"ഉം ...എടുത്തോളൂ."ആ മുഖം Galaxy s2 ഒപ്പിയെടുക്കുമ്പോള്‍ മനു എന്താണ് ഉദ്ദേശിച്ചുറപ്പിച്ചിരുന്നത് എന്ന് ആരും അറിഞ്ഞില്ല.എല്ലാം കഴിഞ്ഞ്‌, പെണ്ണുകാണല്‍ ടീം ഇറങ്ങാറായി."ഞങ്ങള്‍ വിവരമറിയിപ്പിക്കാം."ഒരുമാതിരിപെട്ട പെണ്ണുകാണല്‍ ഷോര്‍ട്ട് ഫിലിമൊക്കെ ആവസാനിക്കുന്നത് ഈ ഡയലോഗിലാണ് .സുജിത ശശിധരനിലെ, ശശിധരന്‍ എന്ന ശശി പറഞ്ഞു,"കത്തൊന്നും അയച്ച് അറിയിപ്പിക്കരുതേ, കല്യാണം വൈകിപോകും" പൊട്ടിച്ചിരി ......ഏകാംഗ പൊട്ടിച്ചിരിവീണ്ടും ഒലക്കേമിലെ തമാശ! മനു ഏട്ടനെ നോക്കി, ഏട്ടന്‍ അടിക്കാത്ത ഫോണെടുത്ത് ചെവിയില്‍ വെച്ച് ഫ്രേമില്‍ നിന്നും സ്കൂട്ടാവുന്നു .കുട്ട്യേടച്ഛന്‍ കഷണ്ടി, മാരക വിറ്റായിരിക്കുമെന്ന്‍ ബ്രോക്കര്‍ ഒരു സൂചന തന്നിരുന്നു, പക്ഷെ ഇമ്മാതിരി അമാനുഷിക വിറ്റടിക്കുന്ന ഉരുപ്പടിയായിരിക്കുമെന്ന്‍ കരുതിയില്ല. "വൈഫ് ഹൌസിലെ മാരീഡ് ലൈഫ് ഇരമ്പും !!"ഡ്രൈവര്‍, അച്ഛന്‍, അമ്മ, മനു, ഏട്ടന്‍ . വണ്ടി നിറഞ്ഞു. വണ്ടി സ്റ്റാര്‍ട്ടായി."മനൂ, ഞങ്ങള്‍ക്കൊക്കെ ഇഷ്ടായി. നിന്റെ അഭിപ്രായം പറഞ്ഞില്ല ....""അമ്മാ, വീട്ടിലെത്തിയിട്ടു പറയാ അമ്മാ"അമ്മയുടെ യോര്‍ക്കര്‍, ! "വീട്ടിലാരോടാടാ നിനക്ക് ചോദിക്കാനുള്ളത് ? "അച്ഛന്റെ ബൌണ്‍സര്‍ , !! "ശരിയാ, വീട്ടിലുള്ള എല്ലാരും ഇവിടെയില്ലേ ? "പക്ഷെ വിക്കറ്റെടുത്തത് ഏട്ടനായിരുന്നു, !!! "വീട്ടിലുള്ള ഒരാളുമാത്രം ഇവിടെയില്ല........വേലക്കാരി രമണി !"നിശബ്ദത .............."നീ നോ പറഞ്ഞാല്‍ ഇവിടെ ഒന്നും സംഭവിക്കില്ല, പക്ഷെ നിന്റെയൊരു യെസ്, ഒരു ചരിത്രമാവും. വരാനിരിക്കുന്ന പേര്‍ക്ക് യെസ് എന്ന്‍ പറയാന്‍ ധൈര്യം നല്‍ക്കുന്ന ചരിത്രം"അച്ഛന് 'ട്രാഫിക്കി'ലെ ഡയലോഗടിക്കാന്‍ കണ്ട സമയം. മനു കൌണ്ടര്‍ അറ്റാക്ക്‌ തുടങ്ങി."നിങ്ങള്‍ക്കെന്താ ഇത്ര ധൃതി? നിങ്ങള് മൂന്നാളും ഇന്റര്‍നെറ്റും, മൊബൈലും കേരളത്തില്‍ വരുന്നതിനും മുന്നേ കല്യാണം കഴിച്ചോരാണ്. കാലം മാറി, പെണ്‍കുട്ട്യോള് അതിനേക്കാട്ടും മാറി. ഇക്കാലത്ത് പെണ്ണ്കെട്ടാന്‍ പോകുമ്പോ പലതും നോക്കണം, ഈ തലമുറയ്ക്കേ അതിന്റെ വിഷമം അറിയൂ"അതേറ്റു, വീണ്ടും നിശബ്ദത.ഡ്രൈവര്‍ സുഗുണേട്ടന്‍ ആക്സിലേറ്ററില്‍ ദേഷ്യം തീര്‍ക്കുന്നത് മനു ശ്രദ്ധിച്ചു. ഹോ ഹോ, അപ്പൊ ഏട്ടന്റെ ആ രമണി വിറ്റ് അവിടെയാണ് കൊണ്ടത് ! ഇങ്ങനെയൊരു കുടുംബാ സൂത്രണം എന്റെ വീട്ടില്‍ നടക്കുന്നത് ഇപ്പോഴാണ്‌ അറിയുന്നത് . അങ്ങനെ വരട്ടെ , സുഗുണേട്ടനെ അച്ഛന്‍ ചീത്ത പറയുന്ന ദിവസം തന്നെ, സാമ്പാറില്‍ ഉപ്പുകൂടുന്ന ആ പ്രതിഭാസത്തിന്റെ പൊരുള്‍ ഇതായിരുന്നല്ലേ ? ഇതൊന്ന്‍ കഴിയട്ടെ ശരിയാക്കിതരാം (ആത്മഗതം.വീടെത്തി, മനു മുറിയില്‍കേറി വാതിലടച്ചു. ട്വിട്ടെരില്‍ സ്റ്റാറ്റസ് ഇട്ടു, 'പെണ്ണ് കണ്ടു '. എന്നിട്ട ഗൂഗിള്‍ ഇമേജ് സെര്‍ച്ച്‌ എടുത്തു, നേരത്തെ എടുത്ത സുജിത ശശിധരന്റെ ഫോട്ടോ അവിടേക്ക് അപ്ലോഡ് ചെയ്തു.ഹോ ! മനുവിന് പാതി ആശ്വാസമായി. സിമിലര്‍ ഇമേജസ് ഒന്നും ഗൂഗിളിനു തപ്പിയിട്ടു കിട്ടിയില്ലത്രേ !! അപ്പൊ അവളുടെ ഫോട്ടോകള്‍ ഒന്നും വെബ്‌ സൈറ്റുകളില്‍ ഇല്ലെന്നുറപ്പിക്കാം."ഇനി വല്ല വീഡിയോസ്??" ഇതുപോലെ, നെറ്റിലുള്ള സിമിലര്‍ വീഡിയോസ് സെര്‍ച്ച്‌ ചെയ്യാന്‍ വകുപ്പില്ല."ടെക്നോളജി ഇനിയും ഒരുപാട് പുരോഗമിക്കേണ്ടിയിരിക്കുന്നു." ഉണ്ടാവില്ല എന്ന വിശ്വാസത്തില്‍ മനു മുന്നോട്ടുനീങ്ങി .ഇനിയാണ് അടുത്ത കടമ്പ, ഫേസ്ബുക്ക്‌ .......സക്കര്‍ ബര്‍ഗിനെ ധ്യാനിച്ച് തുറന്നു.പേരടിച്ചു, സുജിത ശശിധരന്‍ ........ സെര്‍ച്ച്‌ റിസള്‍ട്ട് വന്നു."ങേ! അതിലും ഗ്ലാമറുള്ള കുറെ സജിത ശശിധരന്മാര്‍!!!!", മനസ്സില്‍ കോഴി കൂവി."പിന്നെ നോക്കാം ഇപ്പൊ ഇതാണ് വലുത് "അവളുടെ പ്രൊഫൈല്‍ ! 328 ഫ്രണ്ട്സ്. ഫോട്ടോകള്‍ ലോക്ക് ചെയ്ത് വെച്ചിട്ടുണ്ട്! ആശ്വാസം. വകതിരിവുള്ള കുട്ടിയാണ്.ഒരു മ്യൂച്ചല്‍ ഫ്രണ്ട്! വിശാഖ് !! പടച്ചോനേ പെട്ട്, എന്റെ 679 ഫ്രണ്ട്സില്‍ ഈ കുരുപ്പിനെ മാത്രേ കണ്ടുള്ളൂ ഇവള്‍ക്ക് മ്യൂച്ചല്‍ ഫ്രെണ്ടാക്കാന്‍ ? വേറെ ആരായിരുന്നെങ്കിലും പ്രശ്നമുണ്ടായിരുന്നില്ല. മനുവിന്റെ നെഞ്ചു പെടച്ചു തുടങ്ങി.അവന്‍ ഫോണെടുത്ത് വിശാഖിനു ഡയല്‍ ചെയ്തു."അളിയാ വിശാഖേ ......ഞാനിന്നോരുത്തിയെ പെണ്ണ് കണ്ടു, ഇഷ്ടപെടുകയോക്കെ ചെയ്തു ...പക്ഷെ ഫേസ്ബുക്കില് നോക്കിയപ്പോ നീ മ്യൂച്ചല്‍ ഫ്രണ്ട്. അതുകണ്ടപ്പോ.....""ഏതാടാ ആള്?""ഒരു സുജിത ശശിധരന്‍ ""പേടിക്കണ്ടാടാ, ഞാന്‍ ഫോട്ടോ കണ്ടു റിക്വസ്റ്റ് അയച്ചതാ,അവള് ആള് മാറി ആക്സെപ്റ് ചെയ്തു. ഞാന്‍ കുറെ വളയ്ക്കാന്‍ നോക്കി. മെസേജിനു ഒരു റിപ്ല്യ്‌ പോലും തരുന്നില്ല. നീ ധൈര്യായിട്ട് കെട്ടിക്കോ, നല്ല കുട്ട്യാവും."അവനു ഒരു ഗംബീരന്‍ ട്രീറ്റ്‌ ഓഫര്‍ ചെയ്ത് മനു ഫോണ്‍ വെച്ചു."ഈ പ്രൊഫൈല്‍ എനിക്കുള്ളതാണ്", മനു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. പുറത്ത് വന്ന എല്ലാവരോടും ഇച്ചിരി നാണത്തോടെ പറഞ്ഞു,"ഉറപ്പിച്ചോളൂ, എനിക്ക് സമ്മതമാണ് "കുഭത്തിലെ രണ്ടാമത്തെ ഞാറാഴ്ച. കല്യാണമൊക്കെ രാവിലെയേ കഴിഞ്ഞ്‌ .ഇപ്പൊ രാത്രി, അല്ല ആദ്യരാത്രി.സുജിത മനു, സിനിമാ സ്റ്റൈലില്‍ കസവുമുണ്ടും, മുല്ലപ്പൂവുമണിഞ്ഞ്, കയ്യില്‍ പാല്‍ഗ്ലാസുമായി മുറിയിലേക്ക് കടന്ന്‍ വാതിലടച്ചു.അവിടെ ജനലും തുറന്നിട്ട് നക്ഷത്രമെണ്ണുന്ന വരന്‍, കയ്യില്‍ കിങ്ങ്സ് പുകഞ്ഞു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.....മനു വധുവിനെ നോക്കി ഒന്ന് ചിരിച്ചു.അവള്‍ മനസ്സിലായില്ലെന്ന ഭാവത്തില്‍ മുഖത്തേക്ക് നോക്കി."അല്ല, പണ്ടൊക്കെ ഈ ആദ്യരാത്രികളിലെ സ്ഥിരം കാഴ്ചയാണ്, സിഗരെറ്റ് വലിച്ചു കൊണ്ടിരിക്കുന്ന ഭര്‍ത്താവിനെ കണ്ടിട്ട് മുറിയിലേക്ക് വരുന്ന ഭാര്യയുടെ കയ്യിലിരിക്കുന്ന പാല്‍ഗ്ലാസ്‌ നിലത്ത് വീണുപൊട്ടുന്ന രംഗം,അതോര്‍ത്തു ചിരിച്ചതാ. സില്ലി ഗേള്‍സ്‌ !"മനു പാല്‍ ഗ്ലാസ് വാങ്ങി .സുജിത മനു കൈനീട്ടി, ആദ്യരാത്രിയിലെ അവളുടെ ആദ്യത്തെ വാക്കുകള്‍,"മനൂ , ഒരു പഫ്ഫ്‌ താ, ഞാന്‍ കിങ്ങ്സ് ഇത് വരെ വലിച്ചു നോക്കിയിട്ടില്ല"ചിലിം .........പാല്ഗ്ലാസ് നിലത്തു വീണു. കുപ്പിച്ചില്ലുകള്‍ സ്ലോ മോഷനില്‍ ചിതറി.ആ ശബ്ദം കേട്ട്, വാതിലിനു പുറത്തു നിന്ന്‍ ചിരിയൊച്ചകള്‍ ഉണ്ടായി, ഒപ്പം അടക്കിപിടിച്ച പറച്ചിലുകളും ."അവനു പണ്ടേ ഭയങ്കര ആക്രാന്താ " (കടപ്പാട് ആരോ ..... ഗൂഗിള്‍ അമ്മാവനോടു അന്വേഷിച്ചു മൂപ്പര്‍ക്കും ആളെ ഉറപ്പിച്ചു പറയാന്‍ കഴിയുന്നില്ല )

June 4, 2012 By:
കുട്ടി ചായയുമായി വന്നു, . മനു സൂക്ഷിച്ചുനോക്കി. ഇല്ല, ഇതുവരെ കണ്ട 3GP ക്ളിപ്പുകളിലൊന്നും ഇങ്ങനെയൊരു മുഖം കണ്ടിട്ടില്ല. മഹാഭാഗ്യം !.............................................."ഇതാണ്, ഇത് തന്നെയാണ് നിന്റെ പേര് അറ്റത്ത്‌ ചേര്‍ക്കാന്‍ പോണ ആ പെണ്‍കുട്ടി" മനസ്സ് അന്നൌന്‍സ് ചെയ്തു.അപ്പുറത്തിരുന്നിരുന്ന ഏട്ടന്‍ തോണ്ടിയിട്ട് ചെവിയില്‍പറഞ്ഞു"ഈ വായ പൊളിക്കലിലാണ് ഒരുപാട് പുരുഷജീവിതങ്ങള്‍ കല്ലത്തായത്. എന്റേതടക്കം!കണ്ട്രോള്‍ "അപ്പോഴാണ് താനറിയാതെ തന്റെ വായ തുറന്നിരുന്നത് മനു ശ്രദ്ധിച്ചത്, അടച്ചു. ആ സൌന്ദര്യം മനുവിനെ അടാടെ ആകര്‍ഷിച്ചിരുന്നു.പിന്നെയാണ് അറേഞ്ച്ട് മാര്യേജ് പെണ്ണുകാണലിലെ ആ പോപ്പുലര്‍ ഡയലോഗ്,"പേരെന്താ"?"സുജിത."പക്ഷെ ഇവിടെ ചോദിച്ചത് ഏട്ടനും മറുപടി പറഞ്ഞത് അച്ഛനുമായി പോയി. മനു രണ്ടുപേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി.കാലമെത്ര പുരോഗമിച്ചിട്ടും പെണ്ണുകാണലിന്റെ സ്ക്രിപ്റ്റിനും, സൊ കാള്‍ഡ് ഡയലോഗുകള്‍ക്കും ഒരു മാറ്റവും സംഭവിച്ചിട്ടില്ല."ഇനി അവര്‍ക്കെന്തെങ്കിലും സംസാരിക്കാനുണ്ടാവും, നമുക്കൊന്ന് മാറികൊടുക്കാം"പെണ്ണ്കാണലിലെ പവര്‍പ്ലേയാണ്, ജയവും തോല്‍വിയും തീരുമാനിക്കുന്ന മിനുട്ടുകള്‍ !മനുവിനെ സുജിതയുടെ അടുത്ത് ഒറ്റയ്ക്കാക്കി എല്ലാരും പോയി."ഓപ്പണായി ചോദിക്കുന്നതുകൊണ്ട് ഒന്നും തോന്നരുത് , ഇപ്പഴത്ത കാലമാണ് ........ആരോടെങ്കിലും വല്ല പ്രേമമോ മറ്റോ ഉണ്ടോ, ഉണ്ടെങ്കില്‍ പറഞ്ഞോളൂ നോ പ്രോബ്ലം......" മനു ചോദിച്ചു (Precaution No.1)"ഒരു പാട് പേര് ഇങ്ങോട്ട് ഇഷ്ടാണ് എന്ന് പറഞ്ഞിട്ടുണ്ട് .......പക്ഷെ എനിക്ക് ..........ഇതുവരെയാരോടും ...........അങ്ങനെയൊന്നും............തോന്നിയിട്ടില്ല"WOW! ഏതൊരു ബാച്ചിലറും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു ഹോട്ട് ഫേവറിറ്റ് റിപ്ലെ!! മനു ധൃതംഗപുളകിതനായി."ഞാന്‍ ഒരു ഫോട്ടോ എടുത്തോട്ടെ ?""മം ....എന്തിനാ ?""അനിയത്തി സേലത്ത് ചെറിയമ്മയുട വീട്ടില്‍ നിന്നാ പഠിക്കുന്നത്, അവള്‍ക്ക് അയച്ചുകൊടുത്ത്‌ അഭിപ്രായം ചോദിക്കാനാആഹാ അഭിപ്രായം ചോദിയ്ക്കാന്‍ പറ്റിയ മൊതല്, കാണേണ്ട താമസം കുറ്റം പറഞ്ഞു തുടങ്ങിക്കോളും. ആ ഉടല് മുഴുവന്‍ അസൂയമാത്രേ ഉള്ളൂ. ക്ലാസ്സില്‍ തന്നെക്കാള്‍ ഗ്ലാമറുള്ള പെണ്‍പിള്ളേര്‍ ഉണ്ടാവാതിരിക്കാന്‍ തമിഴ്നാട്ടില്‍ പോയി പഠിക്കണ ടീമാ (ആത്മഗതം"ഉം ...എടുത്തോളൂ."ആ മുഖം Galaxy s2 ഒപ്പിയെടുക്കുമ്പോള്‍ മനു എന്താണ് ഉദ്ദേശിച്ചുറപ്പിച്ചിരുന്നത് എന്ന് ആരും അറിഞ്ഞില്ല.എല്ലാം കഴിഞ്ഞ്‌, പെണ്ണുകാണല്‍ ടീം ഇറങ്ങാറായി."ഞങ്ങള്‍ വിവരമറിയിപ്പിക്കാം."ഒരുമാതിരിപെട്ട പെണ്ണുകാണല്‍ ഷോര്‍ട്ട് ഫിലിമൊക്കെ ആവസാനിക്കുന്നത് ഈ ഡയലോഗിലാണ് .സുജിത ശശിധരനിലെ, ശശിധരന്‍ എന്ന ശശി പറഞ്ഞു,"കത്തൊന്നും അയച്ച് അറിയിപ്പിക്കരുതേ, കല്യാണം വൈകിപോകും" പൊട്ടിച്ചിരി ......ഏകാംഗ പൊട്ടിച്ചിരിവീണ്ടും ഒലക്കേമിലെ തമാശ! മനു ഏട്ടനെ നോക്കി, ഏട്ടന്‍ അടിക്കാത്ത ഫോണെടുത്ത് ചെവിയില്‍ വെച്ച് ഫ്രേമില്‍ നിന്നും സ്കൂട്ടാവുന്നു .കുട്ട്യേടച്ഛന്‍ കഷണ്ടി, മാരക വിറ്റായിരിക്കുമെന്ന്‍ ബ്രോക്കര്‍ ഒരു സൂചന തന്നിരുന്നു, പക്ഷെ ഇമ്മാതിരി അമാനുഷിക വിറ്റടിക്കുന്ന ഉരുപ്പടിയായിരിക്കുമെന്ന്‍ കരുതിയില്ല. "വൈഫ് ഹൌസിലെ മാരീഡ് ലൈഫ് ഇരമ്പും !!"ഡ്രൈവര്‍, അച്ഛന്‍, അമ്മ, മനു, ഏട്ടന്‍ . വണ്ടി നിറഞ്ഞു. വണ്ടി സ്റ്റാര്‍ട്ടായി."മനൂ, ഞങ്ങള്‍ക്കൊക്കെ ഇഷ്ടായി. നിന്റെ അഭിപ്രായം പറഞ്ഞില്ല ....""അമ്മാ, വീട്ടിലെത്തിയിട്ടു പറയാ അമ്മാ"അമ്മയുടെ യോര്‍ക്കര്‍, ! "വീട്ടിലാരോടാടാ നിനക്ക് ചോദിക്കാനുള്ളത് ? "അച്ഛന്റെ ബൌണ്‍സര്‍ , !! "ശരിയാ, വീട്ടിലുള്ള എല്ലാരും ഇവിടെയില്ലേ ? "പക്ഷെ വിക്കറ്റെടുത്തത് ഏട്ടനായിരുന്നു, !!! "വീട്ടിലുള്ള ഒരാളുമാത്രം ഇവിടെയില്ല........വേലക്കാരി രമണി !"നിശബ്ദത .............."നീ നോ പറഞ്ഞാല്‍ ഇവിടെ ഒന്നും സംഭവിക്കില്ല, പക്ഷെ നിന്റെയൊരു യെസ്, ഒരു ചരിത്രമാവും. വരാനിരിക്കുന്ന പേര്‍ക്ക് യെസ് എന്ന്‍ പറയാന്‍ ധൈര്യം നല്‍ക്കുന്ന ചരിത്രം"അച്ഛന് 'ട്രാഫിക്കി'ലെ ഡയലോഗടിക്കാന്‍ കണ്ട സമയം. മനു കൌണ്ടര്‍ അറ്റാക്ക്‌ തുടങ്ങി."നിങ്ങള്‍ക്കെന്താ ഇത്ര ധൃതി? നിങ്ങള് മൂന്നാളും ഇന്റര്‍നെറ്റും, മൊബൈലും കേരളത്തില്‍ വരുന്നതിനും മുന്നേ കല്യാണം കഴിച്ചോരാണ്. കാലം മാറി, പെണ്‍കുട്ട്യോള് അതിനേക്കാട്ടും മാറി. ഇക്കാലത്ത് പെണ്ണ്കെട്ടാന്‍ പോകുമ്പോ പലതും നോക്കണം, ഈ തലമുറയ്ക്കേ അതിന്റെ വിഷമം അറിയൂ"അതേറ്റു, വീണ്ടും നിശബ്ദത.ഡ്രൈവര്‍ സുഗുണേട്ടന്‍ ആക്സിലേറ്ററില്‍ ദേഷ്യം തീര്‍ക്കുന്നത് മനു ശ്രദ്ധിച്ചു. ഹോ ഹോ, അപ്പൊ ഏട്ടന്റെ ആ രമണി വിറ്റ് അവിടെയാണ് കൊണ്ടത് ! ഇങ്ങനെയൊരു കുടുംബാ സൂത്രണം എന്റെ വീട്ടില്‍ നടക്കുന്നത് ഇപ്പോഴാണ്‌ അറിയുന്നത് . അങ്ങനെ വരട്ടെ , സുഗുണേട്ടനെ അച്ഛന്‍ ചീത്ത പറയുന്ന ദിവസം തന്നെ, സാമ്പാറില്‍ ഉപ്പുകൂടുന്ന ആ പ്രതിഭാസത്തിന്റെ പൊരുള്‍ ഇതായിരുന്നല്ലേ ? ഇതൊന്ന്‍ കഴിയട്ടെ ശരിയാക്കിതരാം (ആത്മഗതം.വീടെത്തി, മനു മുറിയില്‍കേറി വാതിലടച്ചു. ട്വിട്ടെരില്‍ സ്റ്റാറ്റസ് ഇട്ടു, 'പെണ്ണ് കണ്ടു '. എന്നിട്ട ഗൂഗിള്‍ ഇമേജ് സെര്‍ച്ച്‌ എടുത്തു, നേരത്തെ എടുത്ത സുജിത ശശിധരന്റെ ഫോട്ടോ അവിടേക്ക് അപ്ലോഡ് ചെയ്തു.ഹോ ! മനുവിന് പാതി ആശ്വാസമായി. സിമിലര്‍ ഇമേജസ് ഒന്നും ഗൂഗിളിനു തപ്പിയിട്ടു കിട്ടിയില്ലത്രേ !! അപ്പൊ അവളുടെ ഫോട്ടോകള്‍ ഒന്നും വെബ്‌ സൈറ്റുകളില്‍ ഇല്ലെന്നുറപ്പിക്കാം."ഇനി വല്ല വീഡിയോസ്??" ഇതുപോലെ, നെറ്റിലുള്ള സിമിലര്‍ വീഡിയോസ് സെര്‍ച്ച്‌ ചെയ്യാന്‍ വകുപ്പില്ല."ടെക്നോളജി ഇനിയും ഒരുപാട് പുരോഗമിക്കേണ്ടിയിരിക്കുന്നു." ഉണ്ടാവില്ല എന്ന വിശ്വാസത്തില്‍ മനു മുന്നോട്ടുനീങ്ങി .ഇനിയാണ് അടുത്ത കടമ്പ, ഫേസ്ബുക്ക്‌ .......സക്കര്‍ ബര്‍ഗിനെ ധ്യാനിച്ച് തുറന്നു.പേരടിച്ചു, സുജിത ശശിധരന്‍ ........ സെര്‍ച്ച്‌ റിസള്‍ട്ട് വന്നു."ങേ! അതിലും ഗ്ലാമറുള്ള കുറെ സജിത ശശിധരന്മാര്‍!!!!", മനസ്സില്‍ കോഴി കൂവി."പിന്നെ നോക്കാം ഇപ്പൊ ഇതാണ് വലുത് "അവളുടെ പ്രൊഫൈല്‍ ! 328 ഫ്രണ്ട്സ്. ഫോട്ടോകള്‍ ലോക്ക് ചെയ്ത് വെച്ചിട്ടുണ്ട്! ആശ്വാസം. വകതിരിവുള്ള കുട്ടിയാണ്.ഒരു മ്യൂച്ചല്‍ ഫ്രണ്ട്! വിശാഖ് !! പടച്ചോനേ പെട്ട്, എന്റെ 679 ഫ്രണ്ട്സില്‍ ഈ കുരുപ്പിനെ മാത്രേ കണ്ടുള്ളൂ ഇവള്‍ക്ക് മ്യൂച്ചല്‍ ഫ്രെണ്ടാക്കാന്‍ ? വേറെ ആരായിരുന്നെങ്കിലും പ്രശ്നമുണ്ടായിരുന്നില്ല. മനുവിന്റെ നെഞ്ചു പെടച്ചു തുടങ്ങി.അവന്‍ ഫോണെടുത്ത് വിശാഖിനു ഡയല്‍ ചെയ്തു."അളിയാ വിശാഖേ ......ഞാനിന്നോരുത്തിയെ പെണ്ണ് കണ്ടു, ഇഷ്ടപെടുകയോക്കെ ചെയ്തു ...പക്ഷെ ഫേസ്ബുക്കില് നോക്കിയപ്പോ നീ മ്യൂച്ചല്‍ ഫ്രണ്ട്. അതുകണ്ടപ്പോ.....""ഏതാടാ ആള്?""ഒരു സുജിത ശശിധരന്‍ ""പേടിക്കണ്ടാടാ, ഞാന്‍ ഫോട്ടോ കണ്ടു റിക്വസ്റ്റ് അയച്ചതാ,അവള് ആള് മാറി ആക്സെപ്റ് ചെയ്തു. ഞാന്‍ കുറെ വളയ്ക്കാന്‍ നോക്കി. മെസേജിനു ഒരു റിപ്ല്യ്‌ പോലും തരുന്നില്ല. നീ ധൈര്യായിട്ട് കെട്ടിക്കോ, നല്ല കുട്ട്യാവും."അവനു ഒരു ഗംബീരന്‍ ട്രീറ്റ്‌ ഓഫര്‍ ചെയ്ത് മനു ഫോണ്‍ വെച്ചു."ഈ പ്രൊഫൈല്‍ എനിക്കുള്ളതാണ്", മനു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. പുറത്ത് വന്ന എല്ലാവരോടും ഇച്ചിരി നാണത്തോടെ പറഞ്ഞു,"ഉറപ്പിച്ചോളൂ, എനിക്ക് സമ്മതമാണ് "കുഭത്തിലെ രണ്ടാമത്തെ ഞാറാഴ്ച. കല്യാണമൊക്കെ രാവിലെയേ കഴിഞ്ഞ്‌ .ഇപ്പൊ രാത്രി, അല്ല ആദ്യരാത്രി.സുജിത മനു, സിനിമാ സ്റ്റൈലില്‍ കസവുമുണ്ടും, മുല്ലപ്പൂവുമണിഞ്ഞ്, കയ്യില്‍ പാല്‍ഗ്ലാസുമായി മുറിയിലേക്ക് കടന്ന്‍ വാതിലടച്ചു.അവിടെ ജനലും തുറന്നിട്ട് നക്ഷത്രമെണ്ണുന്ന വരന്‍, കയ്യില്‍ കിങ്ങ്സ് പുകഞ്ഞു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.....മനു വധുവിനെ നോക്കി ഒന്ന് ചിരിച്ചു.അവള്‍ മനസ്സിലായില്ലെന്ന ഭാവത്തില്‍ മുഖത്തേക്ക് നോക്കി."അല്ല, പണ്ടൊക്കെ ഈ ആദ്യരാത്രികളിലെ സ്ഥിരം കാഴ്ചയാണ്, സിഗരെറ്റ് വലിച്ചു കൊണ്ടിരിക്കുന്ന ഭര്‍ത്താവിനെ കണ്ടിട്ട് മുറിയിലേക്ക് വരുന്ന ഭാര്യയുടെ കയ്യിലിരിക്കുന്ന പാല്‍ഗ്ലാസ്‌ നിലത്ത് വീണുപൊട്ടുന്ന രംഗം,അതോര്‍ത്തു ചിരിച്ചതാ. സില്ലി ഗേള്‍സ്‌ !"മനു പാല്‍ ഗ്ലാസ് വാങ്ങി .സുജിത മനു കൈനീട്ടി, ആദ്യരാത്രിയിലെ അവളുടെ ആദ്യത്തെ വാക്കുകള്‍,"മനൂ , ഒരു പഫ്ഫ്‌ താ, ഞാന്‍ കിങ്ങ്സ് ഇത് വരെ വലിച്ചു നോക്കിയിട്ടില്ല"ചിലിം .........പാല്ഗ്ലാസ് നിലത്തു വീണു. കുപ്പിച്ചില്ലുകള്‍ സ്ലോ മോഷനില്‍ ചിതറി.ആ ശബ്ദം കേട്ട്, വാതിലിനു പുറത്തു നിന്ന്‍ ചിരിയൊച്ചകള്‍ ഉണ്ടായി, ഒപ്പം അടക്കിപിടിച്ച പറച്ചിലുകളും ."അവനു പണ്ടേ ഭയങ്കര ആക്രാന്താ " (കടപ്പാട് ആരോ .. ഗൂഗിള്‍ അമ്മാവനോടു അന്വേഷിച്ചു മൂപ്പര്‍ക്കും ആളെ അത്ര പിടിയില്ല )

September 10, 2012 By:
ഹലോ, പൊലീസ് സ്റ്റേഷന്‍ ? അതെ,പോലീസ് സ്റ്റേഷന്‍… ഇത് എഫ്ബിഐയില്‍ നിന്നാണ്… അയ്യോ… ലോണ്‍ ഞാനടച്ചായിരുന്നല്ലോ… ഇതാരാ പ്യൂണ്‍ ശശിയാണോ ? മിസ്റ്റര്‍ ഇന്‍സ്പെക്ടര്‍… എസ്ബിഐ അല്ല, എഫ്ബിഐ… എന്നു വച്ചാല്‍ ? ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍…, അമേരിക്കയിലെ കുറ്റാന്വേഷണ ഏജന്‍സി… ഞങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ല സര്‍… ഞങ്ങള്‍ മലയാളികളെ മാത്രമേ ഉപദ്രവിക്കുകയുള്ളൂ.. ഛെ.. ഡോ മനുഷ്യാ, ഞങ്ങള്‍ നിങ്ങളെ അഭിനന്ദിക്കാന്‍ വിളിച്ചതാണ്… അഫിനന്തിക്കാനോ ? ഞങ്ങളെയോ ? അതെ.. ഓ, സിപി കേസ് തെളിയിച്ചതിന് അല്ലേ ? പാര്‍ട്ടിയുടെ പൊക കാണാന്‍ അമേരിക്ക നോക്കിയിരിക്കുകയാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്.. അപ്പോ എല്ലാം ശരിയാണല്ലേ ? കൊച്ചുകള്ളന്… നോ മിസ്റ്റര്‍ ഇന്‍സ്പെക്ടര്‍,… പൈറസിക്കെതിരേ ലോകത്ത് ഇന്നു വരെ ആരും ചെയ്തിട്ടില്ലാത്ത ചില നടപടികള്‍ നിങ്ങള്‍ ചെയ്തതായി അറിഞ്ഞു… അതെ.. പൈറസിയുടെ കാര്യത്തില്‍ മാത്രമല്ല… എല്ലാ കാര്യത്തിലും ലോകത്ത് ആരും ചെയ്യാത്ത കാര്യങ്ങളേ ഞങ്ങള്‍ ചെയ്യാറുള്ളൂ… മേ ബി… ഞങ്ങള്‍ക്കറിയേണ്ടത്… എങ്ങനെയാണ് നിങ്ങള്‍ ടൊറന്‍റ് ഡൗണ്‍ലോഡേഴ്‍സിനെ പിടികൂടിയത് ? ലോകമെങ്ങുമുള്ള സാങ്കേതികവിദഗ്ധരും ഹാക്കര്‍മാരും നോക്കിയിട്ടും അതു സാധിച്ചിട്ടില്ല…പൈറേറ്റ് ബേ സ്ഥാപകനെ തന്നെ അറസ്റ്റ് ചെയ്യാന്‍ പെട്ടപാട് എത്രയാണെന്ന് അറിയാമോ ? പക്ഷെ, നിങ്ങള്‍ ടൊറന്‍റ് സീഡേഴ്‍സിനെയും അപ്ലോഡേഴ്സിനെയും ഡൗണ്‍ലോഡേഴ്‍സിനെയുമൊക്കെ പിടികൂടിയെന്നു കേള്‍ക്കുമ്പോള്‍.. ദാറ്റ്സ് ജസ്റ്റ് അമേസിങ്… താങ്ക്യൂ, താങ്ക്യൂ… പറയൂ, എങ്ങനെയാണത് സാധിച്ചത് ? അത് വളരെ സിംപിളല്ലേ… ഞങ്ങളാദ്യം ഇവന്മാരുടെ ഒരു പട്ടിക തയ്യാറാക്കി… എന്നിട്ട് ഓരോരുത്തരെയായി വണ്‍, ടു, ത്രീ…. മിസ്റ്റര്‍ ഇന്‍സ്പെക്ടര്‍… തമാശ ഞങ്ങള്‍ക്കിഷ്ടമാണ്… പക്ഷെ ഐഎസ്ഡി കോളുകള്‍ വിളിക്കുമ്പോള്‍ ഞങ്ങള്‍ അത് പ്രോല്‍സാഹിപ്പിക്കാറില്ല… നിങ്ങള്‍ ടൊറന്‍റിനെ കീഴടക്കിയത് എങ്ങനെയെന്ന് മനസ്സിലാക്കിയിട്ട് ജൂലിയന്‍ അസാന്‍ജിനെ പിടിക്കാനും വിക്കിലീക്ക്സ് പൂട്ടിക്കാനുമൊക്കെ നിങ്ങളെ ഇങ്ങോട്ട് ക്ഷണിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ വിളിക്കുന്നത്…ലോകത്തെ ഏറ്റവും മികച്ച കുറ്റാന്വേഷണ ഏജന്‍സി എന്ന പേര് കേള്‍ക്കാന്‍ നിങ്ങള്‍ക്കാഗ്രഹമില്ലേ ? സ്കോട്ലന്‍ഡ് യാര്‍ഡും ഒരു ലോഡ് കേസുകള്‍ നിങ്ങളെ ഏല്‍പിക്കാന്‍ കാത്തു നില്‍ക്കുകയാണ്… കമോണ്‍ പറയൂ… അതു പിന്നെ അതൊക്കെ ഞങ്ങടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രൈവസി സെല്ലൂകാരുടെ പരിപാടിയാ.. ഞാനങ്ങോട്ട് കണക്ട് ചെയ്യാം… ഹോള്‍ഡ് ചെയ്യേ…. ഹലോ… സെല്ലേ പറയൂ… സ്ലോമോഷന്‍‍ പാര്‍ട്ടി എന്ന മലയാള സിനിമയുടെ ഡൗണ്‍ലോഡ് ചെയ്തു കണ്ട 1500 പേര്‍ക്കെതിരേ കേസേടുത്തു എന്നറിഞ്ഞു… എന്തൊക്കെയാണ് വിശദാംശങ്ങള്‍ ? ഇതിപ്പോ ഏതു ചാനലീന്നാ ? ചാനലീന്നോ ? കോള്‍ ഫേര്‍വേഡ് ചെയ്ത ക്ണാപ്പന്‍ പറഞ്ഞില്ലേ ? ഇത് എഫ്ബിഐയില്‍ നിന്നാണ് ഫ്രം അമേരിക്ക.. സോറി… എന്തൊക്കെയാണ് വിശദാംശങ്ങള്‍ എന്നു ചേദിച്ചു കേട്ടപ്പോള്‍ ഏതോ മലയാളം ടിവി ചാനലില്‍ നിന്നാണെന്നു കരുതി… ആ സിനിമ കണ്ടവര്‍ക്കെതിരെ കേസെടുത്തു എന്നത് ശരിയാണ്… അത് തിയറ്ററില്‍ പോയി കണ്ടവര്‍ കാശുപോയി എന്നു പറഞ്ഞു നിലവിളിക്കുന്നുണ്ടായിരുന്നു… ഡൗണ്‍ലോഡ് ചെയ്തവര്‍ക്കെതിരേ കേസുമായി… അങ്ങനെ ആ സിനിമ കണ്ട എല്ലാവര്‍ക്കും പണി കിട്ടിയിരിക്കുകയാണ്.. ഫൈന്‍…, ബി സീരിയസ്.. ടൊറന്‍റ്കാരെ പിടികൂടുന്നത് എങ്ങനെയാണ് ? എങ്ങനെ സീഡേഴ്‍സിനെ കണ്ടെത്തുന്നു ? ഡൗണ്‍ലോഡ് ചെയ്തവരെ്പോലും നിങ്ങള്‍ സ്പോട്ട് ചെയ്തു കേസെടുത്തു എന്നു പറയുമ്പോള്‍…ദാറ്റ് വാസ് മിഷന്‍ ഇംപോസിബിള്‍ ഫോര്‍ അസ്.. ഞങ്ങള്‍ക്ക് അങ്ങനെ ടൊറന്‍റ്, സീഡ് എന്നൊന്നും പറയാനറിയില്ല.. ഇന്‍റര്‍നെറ്റ് എന്നാണ് ഞങ്ങളതിനെ വിളിക്കുന്നത്… സിനിമ കാണുന്ന സംവിധാനത്തിന് യൂ ട്യൂബ് എന്നും പറയുന്നു… വാട് ഡു യു മീന്‍ ? കാര്യങ്ങള്‍ വ്യക്തമായി പറയൂ… അതിപ്പോ… ഏജന്‍റ് സാബൂ എന്നു പറയുന്ന ഒരു സോഫ്റ്റ്വെയറാണ് ഇതെല്ലാം ചെയ്തത്… ഞാന്‍ കോള്‍ സാബുവിനു ഫോര്‍വേഡ് ചെയ്യാം… ഷിറ്റ്.. പ്ലീസ് ഡു ഇറ്റ്… ഹലോ… ഏജന്‍റ് സാബു ഹിയര്‍……. സാബു, കണ്‍ഗ്രാജുലേഷന്‍സ്…ബിറ്റ് ടൊറന്‍റ് സീഡേഴ്സില്‍ നിന്നും അപ്‍ലോഡേഴ്സില്‍ നിന്നും മലയാളം ഫിലിം ഇന്‍ഡസ്ട്രിക്ക് നിങ്ങള്‍ സംരക്ഷണം നല്‍കുന്നത് ഹോളിവുഡില്‍ വരെ ചര്‍ച്ചയായിരിക്കുന്നു… നിങ്ങളുടെ സോഫ്റ്റ്വെയര്‍ ഞങ്ങള്‍ക്കും ആവശ്യമുണ്ട്… ഐ സീ… അതിനു മുമ്പ്… എങ്ങനെയാണ് നിങ്ങള്‍ ടൊറന്‍റ് ഡൗണ്‍ലോഡേഴ്സിനെ പിടികൂടിയത് എന്നു പറയൂ… പിടികൂടിയിട്ടില്ല, കേസെടുത്തിട്ടേയുള്ളൂ… ഓകെ, ദാറ്റ്സ് ഫൈന്‍…. എങ്ങനെ നിങ്ങള്‍ അവരെ കണ്ടെത്തി…? അതിപ്പോ… ഇന്‍റര്‍നെറ്റില്‍ നോക്കിയാല്‍ അറിയാമല്ലോ ആരൊക്കെയാണ് അപ്‍ലോഡ് ചെയ്തത് എന്ന്… യൂ ട്യൂബിലൊക്കെ വിഡിയോയുടെ മുകളില്‍ അപ്‍ലോഡ് ചെയ്തവരുടെ പേരുണ്ടാവും.. അതുനോക്കി പേരെഴുതിയെടുത്ത് പൊലീസുകാര്‍ക്ക് കൊടുത്താല്‍ മതി അവര്‍ ആ പേരുവച്ച് കേസെടുത്തോളും… …………. ഹലോ ? യ… വി ആര്‍ ഹിയര്‍…, വാട്ട് എബൗട്ട് ടൊറന്‍റ്… സിനിമ കണ്ട 330000 ആളുകളെ നിങ്ങള്‍ കണ്ടെത്തിയത് എന്തു തരം സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ്.. ? പറഞ്ഞു തരാം… യൂ ട്യൂബിലെ വിഡിയോയുടെ അടിയില്‍ അത് എത്ര പേര്‍ കണ്ടു എന്നത് എഴുതിയിട്ടുണ്ടാവും… ഒരേ സിനിമ പലര്‍ അപ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ എല്ലാ വിഡിയോയുടെയും അടിയില്‍ പോയി ആ എണ്ണം നോക്കി ഒരു കാല്‍കുലേറ്റര്‍ ഉപയോഗിച്ച് കൂട്ടി നോക്കിയാല്‍ ഈ എണ്ണം കിട്ടും… മൈ ഗോഡ്…. അപ്പോള്‍ ടൊറന്‍റ് ഡൗണ്‍ലോഡ് ചെയ്തവരുടെയും അപ്‍ലോഡ് ചെയ്തവരുടെയുമൊക്കെ എണ്ണം ? അതിപ്പോ.. ടൊറന്‍റ് ഫയലിന്‍റെ അടിയില്‍ പിയര്‍, സീഡ്സ് എന്നൊക്കെ പറഞ്ഞ് ഓരോ നമ്പരു കാണുമല്ലോ… അതില്‍ സീഡ് ചെയ്യുന്നവരുടെ എണ്ണം ഒരു കടലാസില്‍ കുറിച്ചെടുത്ത് പൊലീസിനു കൊടുക്കും… അവര്‍ അത്രയും പേര്‍ക്കെതിരേ കേസെടുക്കും… അവരെ നിങ്ങളെങ്ങനെ തിരിച്ചറിയും ? എന്തിനാ അവരെ തിരിച്ചറിയുന്നത് ? പിന്നെങ്ങനെ കേസെടുക്കും ? അയ്യോ ഇവിടങ്ങനാ… ആരേം തിരിച്ചറിയുകയൊന്നും വേണ്ട.. ചുമ്മാ കേസെടുക്കാം… അങ്ങനെ പതിനായിരോം ഇരുപതിനായിരോമൊക്കെ പേര്‍ക്കെതിരേ ഇവിടെ കേസെടുത്ത ചരിത്രമുണ്ട്…മലയാളികള്‍ക്ക് പൊലീസ്, കേസ് എന്നൊക്കെ കേള്‍ക്കുന്നത് ഭയങ്കര പേടിയാണ്… അതുകൊണ്ട് കേസെടുത്തു എന്നൊക്കെ പറഞ്ഞ് വാര്‍ത്ത കൊടുത്താല്‍ എല്ലാം ഒതുങ്ങിക്കോളും… ടെറിബിള്‍ ! സര്‍.. പിന്നൊരു അപേക്ഷയുണ്ട്… എന്താണ് ? ഈ സംഭവത്തിന് ഹോളിവുഡില്‍ വലിയ പബ്ലിസിറ്റി കൊടുക്കരുത്… വൈ.. അതെന്തേ ? ഈ സ്ലോമോഷന്‍ പാര്‍ട്ടി എന്ന സിനിമ ഹോളിവുഡിലെ സിനിമകള്‍ മോഷ്ടിച്ച് ഉണ്ടാക്കിയിട്ടുള്ളതാണ്… അതെങ്ങാനും അവരു കണ്ടുപിടിച്ചാല്‍… പിന്നെ, ഈ കേസു കൊടുക്കുന്ന സംവിധായകന്മാരെല്ലാവരും അകത്തുപോകും.. ഞങ്ങടെ കച്ചോടം പൊട്ടും… വട്ടായിപ്പോവും… അതുകൊണ്ട്… ? രക്ഷിക്കണം.. ആലോചിക്കട്ടെ… ഞങ്ങടെ സോഫ്റ്റ്വെയര്‍ വേണ്ടേ സര്‍ ? ഇപ്പോ വേണ്ട…  ഞങ്ങള്‍ വിളിച്ചോളാം…   ഉറവിടം : http://berlytharangal.com കടപ്പാട് :  ബെര്‍ളി