September 10, 2012 By:
ഹലോ, പൊലീസ് സ്റ്റേഷന്‍ ? അതെ,പോലീസ് സ്റ്റേഷന്‍… ഇത് എഫ്ബിഐയില്‍ നിന്നാണ്… അയ്യോ… ലോണ്‍ ഞാനടച്ചായിരുന്നല്ലോ… ഇതാരാ പ്യൂണ്‍ ശശിയാണോ ? മിസ്റ്റര്‍ ഇന്‍സ്പെക്ടര്‍… എസ്ബിഐ അല്ല, എഫ്ബിഐ… എന്നു വച്ചാല്‍ ? ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍…, അമേരിക്കയിലെ കുറ്റാന്വേഷണ ഏജന്‍സി… ഞങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ല സര്‍… ഞങ്ങള്‍ മലയാളികളെ മാത്രമേ ഉപദ്രവിക്കുകയുള്ളൂ.. ഛെ.. ഡോ മനുഷ്യാ, ഞങ്ങള്‍ നിങ്ങളെ അഭിനന്ദിക്കാന്‍ വിളിച്ചതാണ്… അഫിനന്തിക്കാനോ ? ഞങ്ങളെയോ ? അതെ.. ഓ, സിപി കേസ് തെളിയിച്ചതിന് അല്ലേ ? പാര്‍ട്ടിയുടെ പൊക കാണാന്‍ അമേരിക്ക നോക്കിയിരിക്കുകയാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്.. അപ്പോ എല്ലാം ശരിയാണല്ലേ ? കൊച്ചുകള്ളന്… നോ മിസ്റ്റര്‍ ഇന്‍സ്പെക്ടര്‍,… പൈറസിക്കെതിരേ ലോകത്ത് ഇന്നു വരെ ആരും ചെയ്തിട്ടില്ലാത്ത ചില നടപടികള്‍ നിങ്ങള്‍ ചെയ്തതായി അറിഞ്ഞു… അതെ.. പൈറസിയുടെ കാര്യത്തില്‍ മാത്രമല്ല… എല്ലാ കാര്യത്തിലും ലോകത്ത് ആരും ചെയ്യാത്ത കാര്യങ്ങളേ ഞങ്ങള്‍ ചെയ്യാറുള്ളൂ… മേ ബി… ഞങ്ങള്‍ക്കറിയേണ്ടത്… എങ്ങനെയാണ് നിങ്ങള്‍ ടൊറന്‍റ് ഡൗണ്‍ലോഡേഴ്‍സിനെ പിടികൂടിയത് ? ലോകമെങ്ങുമുള്ള സാങ്കേതികവിദഗ്ധരും ഹാക്കര്‍മാരും നോക്കിയിട്ടും അതു സാധിച്ചിട്ടില്ല…പൈറേറ്റ് ബേ സ്ഥാപകനെ തന്നെ അറസ്റ്റ് ചെയ്യാന്‍ പെട്ടപാട് എത്രയാണെന്ന് അറിയാമോ ? പക്ഷെ, നിങ്ങള്‍ ടൊറന്‍റ് സീഡേഴ്‍സിനെയും അപ്ലോഡേഴ്സിനെയും ഡൗണ്‍ലോഡേഴ്‍സിനെയുമൊക്കെ പിടികൂടിയെന്നു കേള്‍ക്കുമ്പോള്‍.. ദാറ്റ്സ് ജസ്റ്റ് അമേസിങ്… താങ്ക്യൂ, താങ്ക്യൂ… പറയൂ, എങ്ങനെയാണത് സാധിച്ചത് ? അത് വളരെ സിംപിളല്ലേ… ഞങ്ങളാദ്യം ഇവന്മാരുടെ ഒരു പട്ടിക തയ്യാറാക്കി… എന്നിട്ട് ഓരോരുത്തരെയായി വണ്‍, ടു, ത്രീ…. മിസ്റ്റര്‍ ഇന്‍സ്പെക്ടര്‍… തമാശ ഞങ്ങള്‍ക്കിഷ്ടമാണ്… പക്ഷെ ഐഎസ്ഡി കോളുകള്‍ വിളിക്കുമ്പോള്‍ ഞങ്ങള്‍ അത് പ്രോല്‍സാഹിപ്പിക്കാറില്ല… നിങ്ങള്‍ ടൊറന്‍റിനെ കീഴടക്കിയത് എങ്ങനെയെന്ന് മനസ്സിലാക്കിയിട്ട് ജൂലിയന്‍ അസാന്‍ജിനെ പിടിക്കാനും വിക്കിലീക്ക്സ് പൂട്ടിക്കാനുമൊക്കെ നിങ്ങളെ ഇങ്ങോട്ട് ക്ഷണിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ വിളിക്കുന്നത്…ലോകത്തെ ഏറ്റവും മികച്ച കുറ്റാന്വേഷണ ഏജന്‍സി എന്ന പേര് കേള്‍ക്കാന്‍ നിങ്ങള്‍ക്കാഗ്രഹമില്ലേ ? സ്കോട്ലന്‍ഡ് യാര്‍ഡും ഒരു ലോഡ് കേസുകള്‍ നിങ്ങളെ ഏല്‍പിക്കാന്‍ കാത്തു നില്‍ക്കുകയാണ്… കമോണ്‍ പറയൂ… അതു പിന്നെ അതൊക്കെ ഞങ്ങടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രൈവസി സെല്ലൂകാരുടെ പരിപാടിയാ.. ഞാനങ്ങോട്ട് കണക്ട് ചെയ്യാം… ഹോള്‍ഡ് ചെയ്യേ…. ഹലോ… സെല്ലേ പറയൂ… സ്ലോമോഷന്‍‍ പാര്‍ട്ടി എന്ന മലയാള സിനിമയുടെ ഡൗണ്‍ലോഡ് ചെയ്തു കണ്ട 1500 പേര്‍ക്കെതിരേ കേസേടുത്തു എന്നറിഞ്ഞു… എന്തൊക്കെയാണ് വിശദാംശങ്ങള്‍ ? ഇതിപ്പോ ഏതു ചാനലീന്നാ ? ചാനലീന്നോ ? കോള്‍ ഫേര്‍വേഡ് ചെയ്ത ക്ണാപ്പന്‍ പറഞ്ഞില്ലേ ? ഇത് എഫ്ബിഐയില്‍ നിന്നാണ് ഫ്രം അമേരിക്ക.. സോറി… എന്തൊക്കെയാണ് വിശദാംശങ്ങള്‍ എന്നു ചേദിച്ചു കേട്ടപ്പോള്‍ ഏതോ മലയാളം ടിവി ചാനലില്‍ നിന്നാണെന്നു കരുതി… ആ സിനിമ കണ്ടവര്‍ക്കെതിരെ കേസെടുത്തു എന്നത് ശരിയാണ്… അത് തിയറ്ററില്‍ പോയി കണ്ടവര്‍ കാശുപോയി എന്നു പറഞ്ഞു നിലവിളിക്കുന്നുണ്ടായിരുന്നു… ഡൗണ്‍ലോഡ് ചെയ്തവര്‍ക്കെതിരേ കേസുമായി… അങ്ങനെ ആ സിനിമ കണ്ട എല്ലാവര്‍ക്കും പണി കിട്ടിയിരിക്കുകയാണ്.. ഫൈന്‍…, ബി സീരിയസ്.. ടൊറന്‍റ്കാരെ പിടികൂടുന്നത് എങ്ങനെയാണ് ? എങ്ങനെ സീഡേഴ്‍സിനെ കണ്ടെത്തുന്നു ? ഡൗണ്‍ലോഡ് ചെയ്തവരെ്പോലും നിങ്ങള്‍ സ്പോട്ട് ചെയ്തു കേസെടുത്തു എന്നു പറയുമ്പോള്‍…ദാറ്റ് വാസ് മിഷന്‍ ഇംപോസിബിള്‍ ഫോര്‍ അസ്.. ഞങ്ങള്‍ക്ക് അങ്ങനെ ടൊറന്‍റ്, സീഡ് എന്നൊന്നും പറയാനറിയില്ല.. ഇന്‍റര്‍നെറ്റ് എന്നാണ് ഞങ്ങളതിനെ വിളിക്കുന്നത്… സിനിമ കാണുന്ന സംവിധാനത്തിന് യൂ ട്യൂബ് എന്നും പറയുന്നു… വാട് ഡു യു മീന്‍ ? കാര്യങ്ങള്‍ വ്യക്തമായി പറയൂ… അതിപ്പോ… ഏജന്‍റ് സാബൂ എന്നു പറയുന്ന ഒരു സോഫ്റ്റ്വെയറാണ് ഇതെല്ലാം ചെയ്തത്… ഞാന്‍ കോള്‍ സാബുവിനു ഫോര്‍വേഡ് ചെയ്യാം… ഷിറ്റ്.. പ്ലീസ് ഡു ഇറ്റ്… ഹലോ… ഏജന്‍റ് സാബു ഹിയര്‍……. സാബു, കണ്‍ഗ്രാജുലേഷന്‍സ്…ബിറ്റ് ടൊറന്‍റ് സീഡേഴ്സില്‍ നിന്നും അപ്‍ലോഡേഴ്സില്‍ നിന്നും മലയാളം ഫിലിം ഇന്‍ഡസ്ട്രിക്ക് നിങ്ങള്‍ സംരക്ഷണം നല്‍കുന്നത് ഹോളിവുഡില്‍ വരെ ചര്‍ച്ചയായിരിക്കുന്നു… നിങ്ങളുടെ സോഫ്റ്റ്വെയര്‍ ഞങ്ങള്‍ക്കും ആവശ്യമുണ്ട്… ഐ സീ… അതിനു മുമ്പ്… എങ്ങനെയാണ് നിങ്ങള്‍ ടൊറന്‍റ് ഡൗണ്‍ലോഡേഴ്സിനെ പിടികൂടിയത് എന്നു പറയൂ… പിടികൂടിയിട്ടില്ല, കേസെടുത്തിട്ടേയുള്ളൂ… ഓകെ, ദാറ്റ്സ് ഫൈന്‍…. എങ്ങനെ നിങ്ങള്‍ അവരെ കണ്ടെത്തി…? അതിപ്പോ… ഇന്‍റര്‍നെറ്റില്‍ നോക്കിയാല്‍ അറിയാമല്ലോ ആരൊക്കെയാണ് അപ്‍ലോഡ് ചെയ്തത് എന്ന്… യൂ ട്യൂബിലൊക്കെ വിഡിയോയുടെ മുകളില്‍ അപ്‍ലോഡ് ചെയ്തവരുടെ പേരുണ്ടാവും.. അതുനോക്കി പേരെഴുതിയെടുത്ത് പൊലീസുകാര്‍ക്ക് കൊടുത്താല്‍ മതി അവര്‍ ആ പേരുവച്ച് കേസെടുത്തോളും… …………. ഹലോ ? യ… വി ആര്‍ ഹിയര്‍…, വാട്ട് എബൗട്ട് ടൊറന്‍റ്… സിനിമ കണ്ട 330000 ആളുകളെ നിങ്ങള്‍ കണ്ടെത്തിയത് എന്തു തരം സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ്.. ? പറഞ്ഞു തരാം… യൂ ട്യൂബിലെ വിഡിയോയുടെ അടിയില്‍ അത് എത്ര പേര്‍ കണ്ടു എന്നത് എഴുതിയിട്ടുണ്ടാവും… ഒരേ സിനിമ പലര്‍ അപ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ എല്ലാ വിഡിയോയുടെയും അടിയില്‍ പോയി ആ എണ്ണം നോക്കി ഒരു കാല്‍കുലേറ്റര്‍ ഉപയോഗിച്ച് കൂട്ടി നോക്കിയാല്‍ ഈ എണ്ണം കിട്ടും… മൈ ഗോഡ്…. അപ്പോള്‍ ടൊറന്‍റ് ഡൗണ്‍ലോഡ് ചെയ്തവരുടെയും അപ്‍ലോഡ് ചെയ്തവരുടെയുമൊക്കെ എണ്ണം ? അതിപ്പോ.. ടൊറന്‍റ് ഫയലിന്‍റെ അടിയില്‍ പിയര്‍, സീഡ്സ് എന്നൊക്കെ പറഞ്ഞ് ഓരോ നമ്പരു കാണുമല്ലോ… അതില്‍ സീഡ് ചെയ്യുന്നവരുടെ എണ്ണം ഒരു കടലാസില്‍ കുറിച്ചെടുത്ത് പൊലീസിനു കൊടുക്കും… അവര്‍ അത്രയും പേര്‍ക്കെതിരേ കേസെടുക്കും… അവരെ നിങ്ങളെങ്ങനെ തിരിച്ചറിയും ? എന്തിനാ അവരെ തിരിച്ചറിയുന്നത് ? പിന്നെങ്ങനെ കേസെടുക്കും ? അയ്യോ ഇവിടങ്ങനാ… ആരേം തിരിച്ചറിയുകയൊന്നും വേണ്ട.. ചുമ്മാ കേസെടുക്കാം… അങ്ങനെ പതിനായിരോം ഇരുപതിനായിരോമൊക്കെ പേര്‍ക്കെതിരേ ഇവിടെ കേസെടുത്ത ചരിത്രമുണ്ട്…മലയാളികള്‍ക്ക് പൊലീസ്, കേസ് എന്നൊക്കെ കേള്‍ക്കുന്നത് ഭയങ്കര പേടിയാണ്… അതുകൊണ്ട് കേസെടുത്തു എന്നൊക്കെ പറഞ്ഞ് വാര്‍ത്ത കൊടുത്താല്‍ എല്ലാം ഒതുങ്ങിക്കോളും… ടെറിബിള്‍ ! സര്‍.. പിന്നൊരു അപേക്ഷയുണ്ട്… എന്താണ് ? ഈ സംഭവത്തിന് ഹോളിവുഡില്‍ വലിയ പബ്ലിസിറ്റി കൊടുക്കരുത്… വൈ.. അതെന്തേ ? ഈ സ്ലോമോഷന്‍ പാര്‍ട്ടി എന്ന സിനിമ ഹോളിവുഡിലെ സിനിമകള്‍ മോഷ്ടിച്ച് ഉണ്ടാക്കിയിട്ടുള്ളതാണ്… അതെങ്ങാനും അവരു കണ്ടുപിടിച്ചാല്‍… പിന്നെ, ഈ കേസു കൊടുക്കുന്ന സംവിധായകന്മാരെല്ലാവരും അകത്തുപോകും.. ഞങ്ങടെ കച്ചോടം പൊട്ടും… വട്ടായിപ്പോവും… അതുകൊണ്ട്… ? രക്ഷിക്കണം.. ആലോചിക്കട്ടെ… ഞങ്ങടെ സോഫ്റ്റ്വെയര്‍ വേണ്ടേ സര്‍ ? ഇപ്പോ വേണ്ട…  ഞങ്ങള്‍ വിളിച്ചോളാം…   ഉറവിടം : http://berlytharangal.com കടപ്പാട് :  ബെര്‍ളി