മതങ്ങളുടെ പേരിലുള്ള കലഹവും സ്പര്‍ദ്ധയും നമ്മുടെ രാജ്യത്തെ നൂറ്റാണ്ടുകള്‍ പിന്നോട്ടടിക്കുമ്പോള്‍,ജാതിമത വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസങ്ങളില്ലാത്ത ഒരു സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിനും ഉപരിയായി സന്തുഷ്ടവും പരിഷ്കൃതവുമായ ഒരു സാമൂഹ്യവ്യവസ്ഥിതിയെ പ്രോത്സാഹിപ്പിക്കുക എന്ന ഉത്തമ ലക്ഷ്യത്തോടെ നാം മുമ്പോട്ടു പോകേണ്ടിയിരിക്കുന്നു.


 


സദുദ്ദേശത്തോടെ ഉള്ളതെങ്കിലും അല്ലെങ്കിലും ഏതെങ്കിലും വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുവാന്‍ പര്യാപ്തമായ മതപരമായ പരാമര്‍ശങ്ങള്‍ അടങ്ങുന്ന പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാതിരിക്കുക


 


മതങ്ങളുടെയോ വിശ്വാസങ്ങളുടെയോ പ്രചാരണത്തിന് മാത്രമായി ലക്ഷ്യമിടുന്ന പോസ്റ്റുകള്‍ ഒഴിവാക്കുക.


 


മതങ്ങളുടെ പേരില്‍ പ്രസിദ്ധിയോ കുപ്രസിദ്ധിയോ നേടിയ വ്യക്തികളെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ളവാദങ്ങളെ thavanur.com ഇല്‍ നിന്നും ഒഴിവാക്കുക


 


എന്നാല്‍ മതതത്വങ്ങളില്‍ അധിഷ്ഠിതമായതുംവ്യക്തികള്‍ക്കോ സമൂഹത്തിനോ ആത്മീയമായ ഉന്മേഷം നല്‍കുന്നതും തത്വചിന്താപരമായതും ആയ നല്ല പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുക


 


നിരീശ്വരവാദംഭൌതികവാദംഅനാചാരങ്ങളോടുള്ള എതിര്‍പ്പ് തുടങ്ങിയവ വിഷയമാക്കുന്ന ലേഖനങ്ങള്‍ ആത്മീയതക്ക് ഉള്ള തുല്യ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കും 


 


മതമോരാഷ്ട്രീയമോസാംസ്കാരികമോസാമൂഹ്യമോ ആകട്ടെവ്യക്തികളെ തേജോവധം ചെയ്യുന്നതും ദുരുദ്ദേശ പരമായതുമായ പോസ്റ്റുകള്‍ ഒഴിവാക്കുക


 


എന്നാല്‍ പൊതു സമൂഹത്തിനെ കാര്‍ന്നുതിന്നുന്ന വിപത്തുകളായ അഴിമതിവര്‍ഗീയത തുടങ്ങിയവക്കെതിരെയുള്ള ആശയപരമായ പോരാട്ടത്തിനുള്ളതുംരാഷ്ട്രീയത്തിനും വര്‍ഗ്ഗവ്യത്യാസതിനും അതീതമായതുമായ ഒരു വേദിയായി നിലകൊള്ളുക.


 


അശ്ലീല ചുവയുള്ള വീഡിയോ ഫോട്ടോ എന്നിവ tavanur.com  അനുവദിക്കില്ല 


 


അത്തരം ശ്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ മുന്നറിയിപ്പ് കുടാതെ നീക്കം ചെയ്യുന്നതായിരിക്കും  വീണ്ടും ഇത് ആവര്‍ത്തിക്കുന്നു എങ്കില്‍ അക്കൗണ്ട്‌ ബാന്‍ ചെയ്യുന്നതായിരിക്കും

 


 


 


Terms of Service Indian Information Technology Act ഇന്ത്യന്‍ വിവര സാങ്കേതികവിദ്യ ചട്ടം


 


വിവരസാങ്കേതിക വിദ്യാ ചട്ടം 2000/ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് ഇന്റര്‍നെറ്റിനെ സംബന്ധിച്ച് പ്രതിപാദിക്കുന്ന വിഭാഗത്തില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റുകളില്‍ വ്യാജ മേല്‍വിലാസം നല്‍കി ഉണ്ടാക്കുന്ന വെബ് പേജുകളെ നിയന്ത്രിക്കുന്നതിനുള്ള വിശദീകരണം നല്‍കിയിരിക്കുന്നു. I.


 1. Provision of Indian Information Act 2000 ഇന്ത്യന്‍ വിവരസാങ്കേതിക വിദ്യ നിയമം, 2000 1. സെക്ഷന്‍ 66 : സെക്ഷന്‍ 66 ലൂടെ പ്രതിപാദിക്കുന്നത് അപരനാമധേയത്തിലൂടെയും സത്യസന്ധമല്ലാതെയും ഗൂഢലക്ഷ്യത്തോടെ ചമയ്ക്കുന്ന വെബ് പേജുകള്‍, അനാവശ്യ ഈ മെയില്‍ സന്ദേശങ്ങള്‍ വ്യാപിക്കുന്നതും, കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്ന വൈറസുകള്‍ കടത്തിവിടുന്നതും, മറ്റു കമ്പ്യൂട്ടറുകളില്‍ കടന്നു കൂടി വിവരങ്ങള്‍ ചോര്‍ത്തുന്നതിനും ശ്രമിക്കുക. ഈ ആക്ടിലൂടെ ഇത്തരത്തിലുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് 3 വര്‍ഷം തടവും 5 ലക്ഷം രൂപ പിഴയും ഈടാക്കുന്ന കുറ്റമാണ്.


 2. സെക്ഷന്‍ 66 A: വ്യാജമേല്‍വിലാസധാരികള്‍ മറ്റുള്ളവരുടെ നാമം ഉപയോഗിച്ച് ഇങ്ങനെ നിര്‍മ്മിക്കുന്ന സൈറ്റുകളിലൂടെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന മറ്റുള്ളവരുടെ മെയിലേക്ക് വ്യാജ മെയിലുകള്‍ അയക്കുന്നത് തടയുന്നതിനുള്ള വ്യവസ്ഥയാണിത്. ഇങ്ങനെ അയക്കുന്ന സന്ദേശങ്ങള്‍ സ്വീകര്‍ത്താവിനെ വഴിതെറ്റിക്കുന്നതിന് അപരനാമം ഉപയോഗിച്ചതിലൂടെ അയാള്‍ക്ക് സംഭവിക്കുന്ന മാനഹാനി-ധനനനഷ്ടം ഇവ തടയുന്നതിന്- ഈ നിയമത്തിലൂടെ 2വര്‍ഷം പിഴയോടുകൂടിയ തടവാണ് അനുശാസിക്കുന്നത്.


 3. സെക്ഷന്‍ 66C : വ്യാജനാമധാരി യഥാര്‍ത്ഥ വ്യക്തിയുടെ രഹസ്യ വിവരങ്ങള്‍ വ്യാജ സൈറ്റില്‍ ചേര്‍ക്കുന്നത് സംബന്ധിച്ച്, അതായത് യഥാര്‍ത്ഥ വ്യക്തിയുടെ ഫോട്ടോ, വ്യക്തിപരമായ വിവരങ്ങള്‍, വിവരസാങ്കേതിക വിദ്യാ ആക്ടിലെ സെക്ഷന്‍ 66അ പ്രകാരം കുറ്റകരമാണ്. അതുപ്രകാരം കുറ്റം ചെയ്യുന്ന ആള്‍ക്ക് പരമാവധി ശിക്ഷയായ 3 വര്‍ഷം തടവും പിഴയായി 1 ലക്ഷം രൂപയ്ക്കും അര്‍ഹനാണ്.


 4. സെക്ഷന്‍ 66D: വ്യാജ മേല്‍വിലാസത്തിലൂടെ ഏതെങ്കിലും വ്യക്തിയെ ചതിക്കുന്നതിലൂടെ വ്യാജ വെബ് പേജുകള്‍ നിര്‍മ്മിച്ച ആള്‍ ഇന്ത്യന്‍ വിവര സാങ്കേതിക വിദ്യാ നിയമം 66 ഉ വകുപ്പ് പ്രകാരം, സെക്ഷന്‍ 66C യില്‍ പറഞ്ഞ ശിക്ഷകള്‍ക്ക് അര്‍ഹനായിരിക്കും.


 5. സെക്ഷന്‍ 67 : വ്യാജമായി നിര്‍മ്മിക്കുന്ന ഇത്തരം പ്രൊഫൈലുകളില്‍ അശ്ളീലമായതോ സമൂഹത്തെ ദുഷിപ്പിക്കുന്നതരത്തിലുള്ളതോ ആയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രചരിപ്പിക്കുന്നത് തടയുന്നതിന് സെക്ഷന്‍ 67 അനുശാസിക്കുന്ന പരമാവധി ശിക്ഷയായ 3 വര്‍ഷം തടവും 5 ലക്ഷം രൂപ പിഴയുമാണ്. ഇതേ കുറ്റം വീണ്ടും ആവര്‍ത്തിക്കുകയും അത് തെളിയുയകയും ചെയ്യുന്ന പക്ഷം വ്യാജനാമധാരിക്ക് ലഭിക്കുന്ന ശിക്ഷ 5 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ഈടാക്കുന്നതാണ്.


 6. സെക്ഷന്‍ 67A : സെക്ഷന്‍ 67A പ്രകാരം, ഇപ്രകാരം നിര്‍മ്മിക്കുന്ന വ്യാജ പേജുകളില്‍ ലൈംഗീക അരാജകത്വം സൃഷ്ടിക്കുന്ന ദൃശ്യങ്ങളോ വിവരണങ്ങളോ നല്‍കുന്നതിലൂടെ വ്യാജ നാമധാരിക്ക് ലഭിക്കാവുന്ന ശിക്ഷ 5 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ഈടാക്കുന്നതാണ്. വീണ്ടും ഇതേ കുറ്റം ആവര്‍ത്തിക്കുകയും അത് തെളിയുകയും ചെയ്യുന്ന പക്ഷം 7 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും കൂടാതെ ജാമ്യം ലഭിക്കാത്ത കുറ്റമായും കണക്കാക്കും. 


7. സെക്ഷന്‍ 67 B: ഇങ്ങനെ നിര്‍മ്മിക്കുന്ന വ്യാജ വെബ് പേജുകളില്‍ 18 വയസ്സിനുതാഴെയുള്ള കുട്ടികളെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ഉള്ളവയാണെങ്കില്‍ സെക്ഷന്‍ 67ആ വിവരസാങ്കേതിക വകുപ്പ് നിയമം പ്രകാരം കഠിനമായ ശിക്ഷ ലഭിക്കുന്ന കുറ്റമായ ശൈശവ ലൈംഗീക പീഢനപ്രകാരമുള്ള ശിക്ഷ ലഭിക്കുന്നതുമാണ്. ലൈംഗീക പീഢന ഉദ്ദേശത്തോടെ കുട്ടികളെ വശീകരിക്കാന്‍ വേണ്ടി ഇന്റര്‍നെറ്റ് സംവിധാനത്തെ ഉപയോഗിക്കുന്നതും കുറ്റകരമാണ്. ഇത് മാപ്പര്‍ഹിക്കാത്തതും ജാമ്യം ലഭിക്കാത്തതുമായ കുറ്റങ്ങളുടെ പട്ടികയില്‍പ്പെടുന്നതും, സെക്ഷന്‍ 67അ യില്‍ പറയുന്ന ശിക്ഷകള്‍ ലഭിക്കുന്നതിനും കാരണമാകും. 2.2 ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വ്യവസ്ഥ 1. സെക്ഷന്‍ 469: ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 469 പ്രകാരം മറ്റൊരാളുടെ നാമധേയത്തില്‍ ഉണ്ടാക്കുന്ന ഇത്തരം മേല്‍വിലാസങ്ങള്‍ യഥാര്‍ത്ഥവ്യക്തിയുടെ ബഹുമാന്യതയെ സമൂഹത്തില്‍ ഇകഴ്ത്തുന്ന തരത്തലുള്ളതാണെങ്കില്‍ ഇന്ത്യന്‍ ശിക്ഷാനിയമം പ്രകാരം 3 വര്‍ഷം തടവിനും തക്കതായ പിഴയൊടുക്കാവുവുന്നതുമായ കുറ്റമാണ്. 2. സെക്ഷന്‍ 499/500 IPC: 2. സെക്ഷന്‍ 499/500 IPC: വ്യാജ നാമധേയത്തില്‍ മന:പൂര്‍വ്വം മറ്റൊരാളെ മാനഹാനിപ്പെടുത്തുന്നതിന് ദൃശ്യങ്ങളോ വിവരങ്ങളോ ഉള്‍പ്പെടുത്തുകയോ ചെയ്യുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമം 499/500 പ്രകാരം കുറ്റകരമാണ്